---
title: "#kuwaitbuildingfire | കുവൈത്ത് തീപിടുത്തം; 49 മരണം; പലരുടെയും മൃതദേഹം തിരിച്ചറിയാകാനാത്ത നിലയിലെന്ന് ദൃക്സാക്ഷി"
english_title: "#kuwait #building #fire #49 #died #eyewitnesses #said #many #bodies #unrecognizabl"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/211725/kuwait-building-fire-49-died-eyewitnesses-said-many-bodies-unrecognizabl"
published_at: "2024-06-12T19:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6669afcaceb71_kuwait.jpg"
keywords: []
---

# #kuwaitbuildingfire | കുവൈത്ത് തീപിടുത്തം; 49 മരണം; പലരുടെയും മൃതദേഹം തിരിച്ചറിയാകാനാത്ത നിലയിലെന്ന് ദൃക്സാക്ഷി

> **Lead Summary:** **കുവൈറ്റ് സിറ്റി: **കുവൈത്തിലെ തൊഴിലാളി ക്യാംപിലുണ്ടായ തീപിടുത്തത്തിൽ 49 പേർ മരിച്ചതായാണ് ഒടുവിൽ പുറത്തുവരുന്ന വിവരം. ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് കുവൈത്ത് ടൈംസ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്.

## Article Content

**കുവൈറ്റ് സിറ്റി: **കുവൈത്തിലെ തൊഴിലാളി ക്യാംപിലുണ്ടായ തീപിടുത്തത്തിൽ 49 പേർ മരിച്ചതായാണ് ഒടുവിൽ പുറത്തുവരുന്ന വിവരം. ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് കുവൈത്ത് ടൈംസ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്.

41 മരണം എന്നായിരുന്നു ആദ്യം പുറത്ത് വന്ന റിപ്പോർട്ട്. 49 മൃതദേഹങ്ങൾ കണ്ടെടുത്തതായി സംഭവത്തിലെ ദൃക്സാക്ഷി വ്യക്തമാക്കി.

മരിച്ചവരിൽ കൂടുതൽ പേരും മലയാളികളാണെന്നും പലരുടെയും മൃതദേഹം തിരിച്ചറിയാകാനാത്ത നിലയിലാണുള്ളതെന്നും ദൃക്സാക്ഷി പറഞ്ഞു. ദുരന്തത്തിൽ 11 മലയാളികൾക്കാണ് ജീവൻ നഷ്ടപ്പെട്ടത്.

നിരവധി മലയാളികൾ ജോലി ചെയ്യുന്ന എൻബിടിസി കമ്പനിയുടെ ക്യാംപിലാണ് ദുരന്തമുണ്ടായത്. മലയാളിയുടെ ഉടമസ്ഥതയിലാണ് ഈ കമ്പനി. പ്രാദേശിക സമയം പുലർച്ചെ ആറ് മണിയോടെ ആയിരുന്നു സംഭവം. പലർക്കും പരിക്കേറ്റത് പുക ശ്വസിച്ചും രക്ഷപ്പെടാൻ വേണ്ടി കെട്ടിടത്തിൽ നിന്ന് ചാടിയപ്പോഴുമാണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/211725/kuwait-building-fire-49-died-eyewitnesses-said-many-bodies-unrecognizabl)