---
title: "#KuwaitBuildingfire | മരിച്ച മൂന്ന് മലയാളികളെ തിരിച്ചറിഞ്ഞു: കെട്ടിടത്തിൽ ഉണ്ടായിരുന്നത് 195 പേർ, 146 പേർ സുരക്ഷിതരെന്ന് വിവരം "
english_title: "#Three #dead #Malayalees #identified: #people #building #reported #safe"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/211731/three-dead-malayalees-identified-people-building-reported-safe"
published_at: "2024-06-12T20:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6669b4e229e97_trs.jpg"
keywords: []
---

# #KuwaitBuildingfire | മരിച്ച മൂന്ന് മലയാളികളെ തിരിച്ചറിഞ്ഞു: കെട്ടിടത്തിൽ ഉണ്ടായിരുന്നത് 195 പേർ, 146 പേർ സുരക്ഷിതരെന്ന് വിവരം 

> **Lead Summary:** **കുവൈത്ത് സിറ്റി: [** കുവൈത്തിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ മരിച്ച മൂന്ന് മലയാളികളെ തിരിച്ചറിഞ്ഞു.

## Article Content

**കുവൈത്ത് സിറ്റി: [** കുവൈത്തിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ മരിച്ച മൂന്ന് മലയാളികളെ തിരിച്ചറിഞ്ഞു.

പന്തളം സ്വദേശി ആകാശ് എസ്. നായർ, കൊല്ലം പൂയപ്പള്ളി സ്വദേശി ഷെമീർ, കോട്ടയത്തെ പാമ്പാടി സ്വദേശിയായ യുവാവ് എന്നിവരുടെ മൃതദേഹമാണ് തിരിച്ചറിഞ്ഞത്.

കൊല്ലം പൂയപ്പള്ളി സ്വദേശി ഷെമീറിന്റെ മൃതദേഹം നേരത്തെ തിരിച്ചറിഞ്ഞിരുന്നു. മരിച്ചവരിൽ കോട്ടയം, കാസർകോട് സ്വദേശികളും ഉൾപ്പെടുന്നുവെന്നാണ് റിപ്പോർട്ട്.

അപകടത്തിൽ 146 പേർ സുരക്ഷിതരെന്ന് റിപ്പോർട്ടിൽ പറയുന്നു. 195 പേരായിരുന്നു കെട്ടിടത്തിൽ താമസക്കാരായി ഉണ്ടായിരുന്നത്. 146 പേരിൽ 49 പേർ നിലവിൽ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്.

നിസാര പരിക്കേറ്റ 11 പേരെ ചികിത്സ നൽകി ഡിസ്ചാർജ് ചെയ്തു. സംഭവ സമയത്ത് 19 പേർ വിവിധ കമ്പനികളിൽ ജോലിയിലായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/211731/three-dead-malayalees-identified-people-building-reported-safe)