---
title: "#KuwaitBuildingFire | വിദേശകാര്യ സഹമന്ത്രി കുവൈത്തില്‍; മരിച്ച 22 മലയാളികളെ തിരിച്ചറിഞ്ഞു, പിന്തുണ ഉറപ്പുനല്‍കി കുവൈത്ത് "
english_title: "#Minister #State #ForeignAffairs #Kuwait; #dead #Malayalis #identified, #Kuwait #assures #support"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/211917/minister-state-foreignaffairs-kuwait-dead-malayalis-identified-kuwait-assures-support"
published_at: "2024-06-13T15:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666ac8d7b934c_tet.jpg"
keywords: []
---

# #KuwaitBuildingFire | വിദേശകാര്യ സഹമന്ത്രി കുവൈത്തില്‍; മരിച്ച 22 മലയാളികളെ തിരിച്ചറിഞ്ഞു, പിന്തുണ ഉറപ്പുനല്‍കി കുവൈത്ത് 

> **Lead Summary:** **കുവൈത്ത് : [ **കുവൈത്തിലെ ​ദുരന്തത്തിൽ മരിച്ച 24 മലയാളികളിൽ 22 പേരെ തിരിച്ചറിഞ്ഞതായി നോർക്ക.

## Article Content

**കുവൈത്ത് : [ **കുവൈത്തിലെ ​ദുരന്തത്തിൽ മരിച്ച 24 മലയാളികളിൽ 22 പേരെ തിരിച്ചറിഞ്ഞതായി നോർക്ക.

12 പേർ ഐസിയുവിൽ ​ഗുരുതരാവസ്ഥയിൽ ചികിത്സയിലാണെന്നും നോർക്കയ്ക്ക് വിവരം ലഭിച്ചതായി കെവി അബ്ദുൽഖാദർ അറിയിച്ചു.

മൃതദേഹങ്ങൾ ഇന്ന് തന്നെ നാട്ടിൽ എത്തിച്ചേക്കും. തിരിച്ചറിഞ്ഞ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം കഴിഞ്ഞതായും നോർക്ക അറിയിച്ചു. അപകടത്തില്‍ മൊത്തം 49 പേര്‍ മരിച്ചതായാണ് വിവരം.

ഇതിൽ 45 പേർ ഇന്ത്യക്കാരാണ്. 3 ഫിലിപ്പിനോ പൗരന്മാരും തിരിച്ചറിയാത്ത ഒരാളും അപകടത്തിൽ മരിച്ചതായി കുവൈത്ത് അധികൃതർ വ്യക്തമാക്കി. വിവിധ സംഘടനകൾ ചേർന്ന് രക്ഷദൗത്യം ഏകോപിപ്പിച്ചു വരികയാണ്.

പരിക്കേറ്റവർക്ക് പൂർണമായും ചികിത്സ സൗകര്യം ഒരുക്കിയിട്ടുണ്ട്. തീപിടുത്തം ഉണ്ടായപ്പോൾ തൊഴിലാളികൾക്ക് പുറത്തിറങ്ങാനായില്ല.

പ്രവാസികളുടെ ജീവിത സാഹചര്യം മെച്ചപ്പെടണം. പ്രവാസികളുടെ താമസ സൗകര്യത്തിന് ദുരന്തം വലിയൊരു പാഠമാണെന്നും കെവി അബ്ദുൽഖാദർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/211917/minister-state-foreignaffairs-kuwait-dead-malayalis-identified-kuwait-assures-support)