---
title: "#KuwaitBuildingFire | കുവൈറ്റ് തീപിടിത്തമുണ്ടായത് ഗാര്‍ഡ് റൂമില്‍ നിന്ന്, കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് ഫയര്‍ഫോഴ്‌സ് "
english_title: "#Firefighters #said #Kuwaiti #fire #started #guard #room #due #short #circuit"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/212001/firefighters-said-kuwaiti-fire-started-guard-room-due-short-circuit"
published_at: "2024-06-13T23:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666b3337ee14a_rrrrrrrrrrrrrrrr.jpg"
keywords: []
---

# #KuwaitBuildingFire | കുവൈറ്റ് തീപിടിത്തമുണ്ടായത് ഗാര്‍ഡ് റൂമില്‍ നിന്ന്, കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് ഫയര്‍ഫോഴ്‌സ് 

> **Lead Summary:** **കുവൈറ്റ് സിറ്റി: [ **കുവൈറ്റിലെ കെട്ടിടത്തിലെ തീപിടിത്തതിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് കുവൈറ്റ് ഫയര്‍ഫോഴ്‌സ് അന്വേഷണ റിപ്പോര്‍ട്ട്.

## Article Content

**കുവൈറ്റ് സിറ്റി: [ **കുവൈറ്റിലെ കെട്ടിടത്തിലെ തീപിടിത്തതിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് കുവൈറ്റ് ഫയര്‍ഫോഴ്‌സ് അന്വേഷണ റിപ്പോര്‍ട്ട്.

ഗാര്‍ഡിന്റെ റൂമില്‍ നിന്നാണ് തീപിടിത്തമുണ്ടായതെന്നും ഫയര്‍ഫോഴ്‌സ് പ്രസ്താവനയില്‍ വ്യക്തമാക്കി. തെക്കന്‍ കുവൈറ്റിലെ മംഗഫില്‍ കമ്പനി ജീവനക്കാര്‍ താമസിച്ച കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്.

അപകടത്തില്‍ മരിച്ചത് 49 ഇന്ത്യക്കാരെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. ഇതില്‍ 46 പേരെ തിരിച്ചറിഞ്ഞു. മൂന്ന് പേരെ തിരിച്ചറിയാനുണ്ടെന്നും നോര്‍ക്ക റൂട്ട്‌സ് സിഇഒ അജിത് കോളശ്ശേരി അറിയിച്ചു.

25 മലയാളികള്‍ മരിച്ചതായാണ് അനൗദ്യോഗിക വിവരം. 23 മലയാളികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. 40 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. ഒമ്പത് പേരുടെ നില ഗുരുതരമാണ്. ചികിത്സയില്‍ കഴിയുന്നതില്‍ കൂടുതല്‍ പേരും മലയാളികളാണ്.

മരിച്ച 23 മലയാളികളുടെ മൃതദേഹങ്ങളും നാളെ രാവിലെ കൊച്ചിയിലെത്തിക്കും. രാവിലെ 8.30നാണ് മൃതദേഹങ്ങള്‍ എത്തിക്കുക. ഇവിടെ നിന്ന് തയ്യാറാക്കിയിരിക്കുന്ന പ്രത്യേക ആംബുലന്‍സുകളില്‍ മൃതദേഹങ്ങള്‍ വീടുകളില്‍ എത്തിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

 

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/212001/firefighters-said-kuwaiti-fire-started-guard-room-due-short-circuit)