---
title: "#kuwaitbuildingfire |  കുവൈത്ത് ദുരന്തം; മരണം 50 ആയി, ഒരു ഇന്ത്യക്കാരൻ കൂടി മരിച്ചതെന്ന് കുവൈത്ത് മാധ്യമങ്ങൾ"
english_title: "#kuwai #tragedy #death #toll #rises #50 #kuwaiti #media #reports #one #more #indian #died"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/212027/kuwai-tragedy-death-toll-rises-50-kuwaiti-media-reports-one-more-indian-died"
published_at: "2024-06-14T07:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666ba8fee0209_kuwait.jpg"
keywords: []
---

# #kuwaitbuildingfire |  കുവൈത്ത് ദുരന്തം; മരണം 50 ആയി, ഒരു ഇന്ത്യക്കാരൻ കൂടി മരിച്ചതെന്ന് കുവൈത്ത് മാധ്യമങ്ങൾ

> **Lead Summary:** **കുവൈത്ത് സിറ്റി: **കുവൈത്തിലുണ്ടായ ദുരന്തത്തിൽ മരണം 50 ആയെന്ന് കുവൈത്ത് മാധ്യമങ്ങൾ. ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരു ഇന്ത്യക്കാരൻ കൂടി മരിച്ചുവെന്ന് കുവൈത്ത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

## Article Content

**കുവൈത്ത് സിറ്റി: **കുവൈത്തിലുണ്ടായ ദുരന്തത്തിൽ മരണം 50 ആയെന്ന് കുവൈത്ത് മാധ്യമങ്ങൾ. ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരു ഇന്ത്യക്കാരൻ കൂടി മരിച്ചുവെന്ന് കുവൈത്ത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം, മരിച്ചയാളുടെ പേര് വിവരം അറിവായിട്ടില്ല. ഇയാൾക്കായുള്ള തിരിച്ചറിയൽ നടപടി പുരോ​ഗമിക്കുകയാണ്.

45 മൃതദേഹങ്ങളുമായി വിമാനം കൊച്ചിയിലേക്ക് പുറപ്പെട്ടു. വിദേശകാര്യ സഹമന്ത്രി ഉൾപ്പെടെ വിമാനത്തിലുണ്ട്. തമിൽനാട് സർക്കാർ അയച്ച ആംബുലൻസുകൾ നെടുമ്പാശേരിയിൽ എത്തിയിട്ടുണ്ട്.

രാവിലെ 10.30ഓടു കൂടിയാണ് വിമാനം കൊച്ചിയിലെത്തുക. കൊച്ചിയിൽ 31 മൃതദേഹങ്ങളാണ് ഇറക്കുക. 23 മലയാളികളും 7 തമിഴ്നാട് സ്വദേശികളുടേയും ഒരു കർണാടക സ്വദേശിയുടേയും മൃതദേഹമാണ് വിമാനത്തിലുള്ളത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/212027/kuwai-tragedy-death-toll-rises-50-kuwaiti-media-reports-one-more-indian-died)