#KuwaitBuildingFire | കുവൈത്ത് ദുരന്തം; മരിച്ച രണ്ട് പേരെ തിരിച്ചറിഞ്ഞില്ല, 25 ലധികം മലയാളികൾ ആശുപത്രിയിൽ, ഏഴ് പേർ ​ഗുരുതരാവസ്ഥയിൽ

#KuwaitBuildingFire | കുവൈത്ത് ദുരന്തം; മരിച്ച രണ്ട് പേരെ തിരിച്ചറിഞ്ഞില്ല, 25 ലധികം മലയാളികൾ ആശുപത്രിയിൽ, ഏഴ് പേർ ​ഗുരുതരാവസ്ഥയിൽ
Jun 14, 2024 11:27 AM | By VIPIN P V

കുവൈത്ത് സിറ്റി: (gccnews.in) കുവൈത്തിലുണ്ടായ ദുരന്തത്തിൽ പരിക്കേറ്റ 7പേരുടെ ആരോ​ഗ്യനില ഗുരുതരമായി തുടരുകയാണെന്ന് നോർക്ക സിഇഒ.

മരിച്ചവരിൽ രണ്ടു പേരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ഇവരെ തിരിച്ചറിയാനുള്ള അടുത്ത ഘട്ടം ഡിഎൻഎ ടെസ്റ്റ് ആണെന്നും തുടർ ചികിത്സയ്ക്ക് നോർക്ക ആവശ്യമായ സഹായങ്ങൾ നൽകുമെന്നും സിഇഒ അറിയിച്ചു.

കുവൈത്ത് സർക്കാരിന്റെ ഭാഗത്ത് നിന്നും സഹകരണം ഉണ്ടായിരുന്നതിനാൽ നടപടികൾ വേഗത്തിലാക്കാൻ സാധിച്ചു. പരിക്കേറ്റവർക്ക് സഹായങ്ങൾ നൽകും.

മരണപ്പട്ടവരുടെ ബൗദ്ധിക ശരീരം അവരവരുടെ സ്വദേശത്തേക്ക് എത്തിക്കാനുള്ള നടപടികൾ പൂർത്തിയായിട്ടുണ്ട്.

23 ആംബുലൻസുകൾ അതിനായി വിമാനത്താവളത്തിൽ സജ്ജമാക്കിയിട്ടുണ്ടെന്നും നോർക്ക സിഇഒ കൂട്ടിച്ചേർത്തു.

57 പേരാണ് ആശുപത്രികളിൽ തുടരുന്നത്. ഇതിൽ 12 പേർ ഡിസ്ചാർജായി. ഇതിൽ 5 പേർ മലയാളികളാണ്. ഏകദേശം 25 ലധികം മലയാളികൾ ആശുപത്രിയിലാണ്.

ഇതിൽ മലയാളികൾ അടക്കമുള്ള 7 പേരുടെ നില ഗുരുതരമാണ്. ഇവർക്കായുള്ള അടിയന്തര സഹായങ്ങൾ നോർക്ക ഉറപ്പ് വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

#Kuwaittragedy; #Two #dead #people #identified,#Malayalis #hospital #serious #condition

Next TV

Related Stories
കണ്ണൂർ സ്വദേശി ഒമാനിൽ അന്തരിച്ചു

Jun 17, 2025 10:37 PM

കണ്ണൂർ സ്വദേശി ഒമാനിൽ അന്തരിച്ചു

കണ്ണൂർ സ്വദേശി ഒമാനിൽ...

Read More >>
ബലിപെരുന്നാൾ അവധിക്ക് നാട്ടിലെത്തിയ കണ്ണൂർ സ്വദേശി അന്തരിച്ചു

Jun 17, 2025 03:31 PM

ബലിപെരുന്നാൾ അവധിക്ക് നാട്ടിലെത്തിയ കണ്ണൂർ സ്വദേശി അന്തരിച്ചു

ബലിപെരുന്നാൾ അവധിക്ക് നാട്ടിലെത്തിയ കണ്ണൂർ സ്വദേശി...

Read More >>
ഹജ്ജ് കർമങ്ങൾക്കിടെ അവശയായി; മക്കയിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന യുവതി മരിച്ചു

Jun 17, 2025 02:27 PM

ഹജ്ജ് കർമങ്ങൾക്കിടെ അവശയായി; മക്കയിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന യുവതി മരിച്ചു

ഹജ്ജ് കർമങ്ങൾക്കിടെ അവശതയനുഭവപ്പെട്ട് മക്കയിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി യുവതി...

Read More >>
പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ കടത്തിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനം: പ്രതിയുടെ വധശിക്ഷ നടപ്പാക്കി

Jun 17, 2025 02:07 PM

പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ കടത്തിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനം: പ്രതിയുടെ വധശിക്ഷ നടപ്പാക്കി

കുട്ടിയെ കടത്തിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനം, പ്രതിയുടെ വധശിക്ഷ...

Read More >>
Top Stories










https://gcc.truevisionnews.com/.