---
title: "#KuwaitBuildingfire | കു​വൈ​ത്ത് തീ​പി​ടി​ത്തം: ഖ​ത്ത​ർ അ​നു​ശോ​ച​ന​മ​റി​യി​ച്ചു "
english_title: "#KuwaitBuildingfire: #Qatar #expresses #condolences"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/212111/kuwaitbuildingfire-qatar-expresses-condolences"
published_at: "2024-06-14T13:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666bf2f8256df_5.jpg"
keywords: []
---

# #KuwaitBuildingfire | കു​വൈ​ത്ത് തീ​പി​ടി​ത്തം: ഖ​ത്ത​ർ അ​നു​ശോ​ച​ന​മ​റി​യി​ച്ചു 

> **Lead Summary:** **ദോ​ഹ: [ **കു​വൈ​ത്തി​ൽ 49 പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ തീ​പി​ടി​ത്ത സം​ഭ​വ​ത്തി​ൽ ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി, ഡെ​പ്യൂ​ട്ടി അ​മീ​ർ ശൈ​ഖ് അ​ബ്ദു​ല്ല ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി എ​ന്നി​വ​ർ അ​നു​ശോ​ച​നം അ​റി​യി​ച്ചു.

## Article Content

**ദോ​ഹ: [ **കു​വൈ​ത്തി​ൽ 49 പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ തീ​പി​ടി​ത്ത സം​ഭ​വ​ത്തി​ൽ ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി, ഡെ​പ്യൂ​ട്ടി അ​മീ​ർ ശൈ​ഖ് അ​ബ്ദു​ല്ല ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി എ​ന്നി​വ​ർ അ​നു​ശോ​ച​നം അ​റി​യി​ച്ചു.

മ​രി​ച്ച​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും ഇ​ന്ത്യ​ക്കാ​രാ​യ​തി​നാ​ൽ ഇ​ന്ത്യ​ൻ ഭ​ര​ണ​കൂ​ട​ത്തെ​യും ഖ​ത്ത​ർ അ​ധി​കൃ​ത​ർ അ​നു​ശോ​ച​ന​മ​റി​യി​ച്ചു.

കു​വൈ​ത്തി​ലെ മം​ഗ​ഫി​ലെ അ​പ്പാ​ർ​ട്മെ​ന്റി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ 24 മ​ല​യാ​ളി​ക​ൾ അ​ട​ക്കം 49 പേ​ർ മ​രി​ച്ച​താ​യാ​ണ് ഔ​ദ്യോ​ഗി​ക ക​ണ​ക്ക്.

നി​ര​വ​ധി ​പേ​ർ പൊ​ള്ള​ലേ​റ്റും കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് ചാ​ടി പ​രി​ക്കേ​റ്റും ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

അ​മ്പ​തി​ലേ​റെ പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യാ​ണ് റി​പ്പോ​ർ​ട്ട്.

മ​ല​യാ​ളി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പ്ര​മു​ഖ ക​മ്പ​നി​യാ​യ എ​ന്‍.​ബി.​ടി.​സി​യി​ലെ​യും ഹൈ​വേ സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ലെ​യും ജീ​വ​ന​ക്കാ​രാ​ണ് ദു​ര​ന്ത​ത്തി​ൽ​പെ​ട്ട​ത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/212111/kuwaitbuildingfire-qatar-expresses-condolences)