---
title: "#death | ഹൃദയാഘാതം: പ്രവാസി മലയാളി റിയാദിൽ മരിച്ചു "
english_title: "#Heartattack: #Expatriate #Malayali #died #Riyadh"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/212188/heartattack-expatriate-malayali-died-riyadh"
published_at: "2024-06-14T18:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666c426bb225b_ed.jpg"
keywords: []
---

# #death | ഹൃദയാഘാതം: പ്രവാസി മലയാളി റിയാദിൽ മരിച്ചു 

> **Lead Summary:** **റിയാദ്​: [ ** ഹൃദയാഘാതം മൂലം മലയാളി റിയാദിലെ ആശുപത്രിയിൽ നിര്യാതനായി.

## Article Content

**റിയാദ്​: [ ** ഹൃദയാഘാതം മൂലം മലയാളി റിയാദിലെ ആശുപത്രിയിൽ നിര്യാതനായി.

മലപ്പുറം മമ്പാട് ടാണ പുള്ളിപ്പാടം സ്വദേശി ചേർക്കുന്നൻ വീട്ടിൽ അഹമ്മദ്​ കുട്ടി (57) എന്ന ‘ചെറി’യാണ് റിയാദ് കിങ്​ഡം ആശുപത്രിയിൽ മരിച്ചത്​.

റിയാദിലെ അൽയാസ്മിൻ ഡിസ്​ട്രിക്​റ്റിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.

പിതാവ്: വീരാൻ കുട്ടി. മാതാവ്: ബീയാത്തുട്ടി. ഭാര്യ: സജിന. മക്കൾ: അൻഷിദ, ആമീൻ, അസ്‌ലം.

നിയമനടപടികൾ പൂർത്തീകരിച്ച്​ മൃതദേഹം റിയാദിൽ ഖബറടക്കുന്നതിന്​ റിയാദ് കെ.എം.സി.സി വെൽഫെയർ വിങ്​ നേതാക്കളായ റഫീഖ് പുല്ലൂർ, ഷറഫ് പുളിക്കൽ, റിയാസ് തിരൂർക്കാട്, റഫീഖ് ചെറുമുക്ക് എന്നിവർ നേതൃത്വം നൽകുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/212188/heartattack-expatriate-malayali-died-riyadh)