---
title: "#death | ചികിത്സക്ക് പോയ പ്രവാസി മലയാളി നാട്ടിൽ അന്തരിച്ചു "
english_title: "#expatriate #who #treatment #passedaway #Malayali "
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/213210/expatriate-who-treatment-passedaway-malayali"
published_at: "2024-06-19T15:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6672ad16dc185_tyudtr.jpg"
keywords: []
---

# #death | ചികിത്സക്ക് പോയ പ്രവാസി മലയാളി നാട്ടിൽ അന്തരിച്ചു 

> **Lead Summary:** **ജിദ്ദ: [ **രോഗബാധയെ തുടർന്ന്​ ചികിത്സക്കായി നാലു ദിവസം മുമ്പ് ജിദ്ദയിൽനിന്ന്​ നാട്ടിലേക്ക്​ പോയ മലയാളി അന്തരിച്ചു.

## Article Content

**ജിദ്ദ: [ **രോഗബാധയെ തുടർന്ന്​ ചികിത്സക്കായി നാലു ദിവസം മുമ്പ് ജിദ്ദയിൽനിന്ന്​ നാട്ടിലേക്ക്​ പോയ മലയാളി അന്തരിച്ചു.

മലപ്പുറം വേങ്ങൂർ അത്തിക്കാടൻകുണ്ടിലെ കൂത്താർതൊടി ഇൽയാസ് (45) ആണ് ബുധനാഴ്ച രാവിലെ പെരിന്തൽമണ്ണ ഇ.എം.എസ് ആശുപത്രിയിൽ ഉദരസംബന്ധമായ ചികിത്സക്കിടെ മരിച്ചത്.

ജിദ്ദയിൽ നീണ്ടകാലം പ്രവാസിയായിരുന്നു. പരേതനായ കൂത്താർതൊടി അബുവാണ് പിതാവ്.

മാതാവ്: റുഖിയ്യ. ഭാര്യ: കാഞ്ഞിരംപാറയിലെ കൊളക്കാട്ടിൽ ഷഫീന. മക്കൾ: ഫാത്തിമ നിഷ്​വ, നാഫിഹ്. സഹോദരങ്ങൾ: അലി ഫൈസൽ, സുബൈദ, സറീന, നജ്‌മ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/213210/expatriate-who-treatment-passedaway-malayali)