---
title: "#death | അവധിയാഘോഷത്തിന് കുവൈത്തിൽ നിന്ന് ഖത്തറിലെത്തിയ മലയാളി മരിച്ചു  "
english_title: "#Malayali #who #came #Qatar #from #Kuwait #celebrate #holiday #died"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/213280/malayali-who-came-qatar-from-kuwait-celebrate-holiday-died"
published_at: "2024-06-19T20:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6672f6d22e26f_death.jpg"
keywords: []
---

# #death | അവധിയാഘോഷത്തിന് കുവൈത്തിൽ നിന്ന് ഖത്തറിലെത്തിയ മലയാളി മരിച്ചു  

> **Lead Summary:** **ദോഹ: ** അവധി ആഘോഷിക്കാനായി കുടുംബത്തോടൊപ്പം ഖത്തറിലെത്തിയ മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.

## Article Content

**ദോഹ: ** അവധി ആഘോഷിക്കാനായി കുടുംബത്തോടൊപ്പം ഖത്തറിലെത്തിയ മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.

കായംകുളം സ്വദേശി എബ്രഹാം മാത്യു (ബിനു 61) ആണ് ബുധനാഴ്ച മരിച്ചത്. കുവൈത്ത് എയര്‍വേയ്സ് ജീവനക്കാരനായ ഇദ്ദേഹം കുടുംബത്തോടൊപ്പം ചൊവ്വാഴ്ചയാണ് ഖത്തറിലെത്തിയത്.

ഭാര്യ: മിനി (കുവൈത്തിലെ ഇന്ത്യൻ സ്കൂളിൽ അധ്യാപിക). മക്കളായ കെവിനും ജോഷ്വയും കുവൈത്തിൽ ജോലി ചെയ്യുന്നു.

കുവൈത്ത് സിറ്റി മര്‍ത്തോമ ഇടവക അംഗമാണ്. മൃതദേഹം നാട്ടിൽ കൊണ്ടുപോകും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/213280/malayali-who-came-qatar-from-kuwait-celebrate-holiday-died)