---
title: "#death | വീട്ടുകാരുമായി ഫോണിൽ സംസാരിച്ച് മണിക്കൂറിനുള്ളില്‍ പ്രവാസി മരിച്ചു"
english_title: "#native #Kootanad #Palakkad #died #work."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/213378/native-kootanad-palakkad-died-work"
published_at: "2024-06-20T09:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6673b01aaebdb_death.jpg"
keywords: []
---

# #death | വീട്ടുകാരുമായി ഫോണിൽ സംസാരിച്ച് മണിക്കൂറിനുള്ളില്‍ പ്രവാസി മരിച്ചു

> **Lead Summary:** **സൗദി : ** ജോലിസ്ഥലത്തുവച്ച് പാലക്കാട് കൂറ്റനാട് സ്വദേശി മരിച്ചു. കൂറ്റനാട് ചാലിപ്രം പള്ളിക്ക് സമീപം കൊപ്പത്ത് പാറമ്മല്‍ നൗഷാദ് ആണ് മരിച്ചത്.

## Article Content

**സൗദി : ** ജോലിസ്ഥലത്തുവച്ച് പാലക്കാട് കൂറ്റനാട് സ്വദേശി മരിച്ചു. കൂറ്റനാട് ചാലിപ്രം പള്ളിക്ക് സമീപം കൊപ്പത്ത് പാറമ്മല്‍ നൗഷാദ് ആണ് മരിച്ചത്.

സൗദി ദമ്മാം അന്‍സായില്‍ ജോലിസ്ഥലത്ത് വച്ച് ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. ഒരുവര്‍ഷം മുന്‍പാണ് നാട്ടില്‍ വന്നുപോയത്.

മരണത്തിന് മണിക്കൂർ മുമ്പ് ഭാര്യയുമായി സംസാരിച്ചിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ്.

ഭാര്യ: റഷീദ. മാതാവ്: ആയിഷ. മക്കള്‍: ആയിഷ, നൗഷിദ, മുന്‍ഷിദ, നബീല്‍. മരുമകൻ: ഫാറൂഖ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/213378/native-kootanad-palakkad-died-work)