---
title: "#trafficinstruction | ട്രാ​ഫി​ക്​ നി​ർ​ദേ​ശ​ങ്ങ​ൾ മ​ല​യാ​ള​ത്തി​ൽ പ​ങ്കു​വെ​ച്ച്​ അ​ബൂ​ദ​ബി​ പൊ​ലീ​സ്​ "
english_title: "#AbuDhabiPolice#shares #trafficinstructions  #Malayalam"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/213409/abudhabipoliceshares-trafficinstructions-malayalam"
published_at: "2024-06-20T11:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6673c6543d325_YYY.jpg"
keywords: []
---

# #trafficinstruction | ട്രാ​ഫി​ക്​ നി​ർ​ദേ​ശ​ങ്ങ​ൾ മ​ല​യാ​ള​ത്തി​ൽ പ​ങ്കു​വെ​ച്ച്​ അ​ബൂ​ദ​ബി​ പൊ​ലീ​സ്​ 

> **Lead Summary:** **അ​ബൂ​ദ​ബി: [ **സ​മൂ​ഹ​മാ​ധ്യ​മ​മാ​യ എ​ക്സി​ൽ ട്രാ​ഫി​ക്​ നി​ർ​ദേ​ശ​ങ്ങ​ൾ മ​ല​യാ​ള​ത്തി​ൽ പ​ങ്കു​വെ​ച്ച്​ അ​ബൂ​ദ​ബി പൊ​ലീ​സ്.

## Article Content

**അ​ബൂ​ദ​ബി: [ **സ​മൂ​ഹ​മാ​ധ്യ​മ​മാ​യ എ​ക്സി​ൽ ട്രാ​ഫി​ക്​ നി​ർ​ദേ​ശ​ങ്ങ​ൾ മ​ല​യാ​ള​ത്തി​ൽ പ​ങ്കു​വെ​ച്ച്​ അ​ബൂ​ദ​ബി പൊ​ലീ​സ്.

ഡ്രൈ​വ​ർ​മാ​ർ പ​തി​വാ​യി ചെ​യ്യേ​ണ്ട​തും സൂ​ക്ഷി​ക്കേ​ണ്ട​തു​മാ​യ കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള എ​ക്സ്​ വി​ഡി​യോ​യി​ലാ​ണ്​ അ​റ​ബി, ഇം​​ഗ്ലീ​ഷ് ഭാ​ഷ​ക​ൾ​ക്കു​പു​റ​മേ മ​ല​യാ​ള​ത്തി​ലും നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ന്ന​ത്.

അ​ബൂ​ദ​ബി​യി​ൽ ഏ​റെ​യു​ള്ള മ​ല​യാ​ളി​ക​ളെ കൂ​ടി ല​ക്ഷ്യം​വെ​ച്ചാ​ണ് ഈ ​വി​ഡി​യോ പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​ത്.

തേ​യ്മാ​നം സം​ഭ​വി​ച്ച ട​യ​റു​ക​ളു​ടെ ഉ​പ​യോ​ഗം റോ​ഡ് ഉ​പ​യോ​ക്താ​ക്ക​ളു​ടെ സു​ര​ക്ഷ അ​പ​ക​ട​ത്തി​ലാ​ക്കു​ന്നു​വെ​ന്നാ​ണ് വി​ഡി​യോ​യി​ൽ പ​റ​യു​ന്ന​ത്.

കാ​റി​ന്‍റെ ട​യ​റു​ക​ൾ കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ പ​രി​ശോ​ധി​ക്കു​ക, ട​യ​റു​ക​ളി​ൽ വി​ള്ള​ലു​ക​ളോ അ​സാ​ധാ​ര​ണ​മാ​യ വീ​ക്ക​ങ്ങ​ളോ ഉ​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്കു​ക, ട​യ​റു​ക​ളു​ടെ കാ​ലാ​വ​ധി പ​രി​ശോ​ധി​ക്കു​ക എ​ന്നി​ങ്ങ​നെ​യാ​ണ് നി​ർ​ദേ​ശ​ങ്ങ​ൾ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/213409/abudhabipoliceshares-trafficinstructions-malayalam)