---
title: "#death | ഹൃദയാഘാതം മൂലം പ്രവാസി മലയാളി ദോഹയില്‍ മരിച്ചു"
english_title: "#malappuram #man #died #doha"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/213589/malappuram-man-died-doha"
published_at: "2024-06-20T22:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66745be30d81f_qtar.jpg"
keywords: []
---

# #death | ഹൃദയാഘാതം മൂലം പ്രവാസി മലയാളി ദോഹയില്‍ മരിച്ചു

> **Lead Summary:** **ഖത്ത**ര്‍ ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ ജീവനക്കാരനായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് ദോഹയില്‍ അന്തരിച്ചു.

## Article Content

**ഖത്ത**ര്‍ ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ ജീവനക്കാരനായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് ദോഹയില്‍ അന്തരിച്ചു.

കോട്ടക്കല്‍ പുതുപ്പറമ്പ് സ്വദേശി അരീക്കല്‍ മുഹമ്മദ് ഷാഫി(53)യാണ് മരിച്ചത്.പരേതനായ തടത്തില്‍ കുഞ്ഞിമൊയ്തീന്‍കുട്ടി കുഞ്ഞാപ്പു ഹാജിയുടെ മകനാണ്.സഹോദരന്‍ സൈനുദ്ധീന്‍ ഖത്തറില്‍ ഉണ്ട്.

കഴിഞ്ഞ ദിവസം രാത്രി താമസ സ്ഥലത്തു വെച്ചാണ് ഹൃദയാഘാതം അനുഭവപ്പെട്ടത്.ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഭാര്യ : സാബിറ. മക്കള്‍ : ഷഹനാസ്,മുഹമ്മദ് നിയാസ്,ഹിബ ഷെറിന്‍. നടപടി ക്രമം പൂര്‍ത്തീകരിച്ച് മൃതദേഹം നാട്ടിലേക്കയക്കുമെന്ന് കെഎംസിസി മയ്യിത്ത് പരിപാലന കമ്മറ്റി അല്‍ ഇഹ് സാന്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/213589/malappuram-man-died-doha)