---
title: "#death | ഹജ്ജിനെത്തിയ പ്രവാസി മലയാളി  മക്കയിൽ  അന്തരിച്ചു "
english_title: "#Expatriate #Malayali #who #come #Haj #died #Makkah"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/213604/expatriate-malayali-who-come-haj-died-makkah"
published_at: "2024-06-20T23:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66746815e71d0_dearth.jpg"
keywords: []
---

# #death | ഹജ്ജിനെത്തിയ പ്രവാസി മലയാളി  മക്കയിൽ  അന്തരിച്ചു 

> **Lead Summary:** **മക്ക: **ഭാര്യക്കൊപ്പം സ്വകാര്യ ഗ്രൂപ്പിന്​ കീഴിൽ ഹജ്ജിനെത്തിയ മലപ്പുറം സ്വദേശി മക്കയിൽ അന്തരിച്ചു.

## Article Content

**മക്ക: **ഭാര്യക്കൊപ്പം സ്വകാര്യ ഗ്രൂപ്പിന്​ കീഴിൽ ഹജ്ജിനെത്തിയ മലപ്പുറം സ്വദേശി മക്കയിൽ അന്തരിച്ചു.

മലപ്പുറം പെരിന്തൽമണ്ണ കാര്യവട്ടം സ്വദേശി അബ്​ദുൽ ജലീൽ (63) ആണ് മരിച്ചത്. ഹജ്ജ് നിർവഹിച്ച ശേഷം മക്കയിലെ താമസസ്ഥലത്ത്​ കഴിയുന്നതിനിടെയാണ്​ അന്ത്യം.

പെരിന്തൽമണ്ണയിലെ സ്വകാര്യ ഗ്രൂപ്പിലാണ്​ ഹജ്ജിനെത്തിയത്​. മൂന്ന്​ ദിവസം കൂടി കഴിഞ്ഞാൽ നാട്ടിലേക്ക്​ മടങ്ങാനിരുന്നതാണ്​. നേരത്തെ പ്രവാസിയായിരുന്ന ജലീൽ മസ്കത്തിലെ ഗൾഫാർ കമ്പനിയിൽ സീനിയർ ക്വാളിറ്റി മാനേജരായിരുന്നു.

കക്കാട്ടിൽ കുഞ്ഞാലൻകുട്ടി മാസ്​റ്ററാണ്​ പിതാവ്​. ഭാര്യ: സുമയ്യ മാട്ടുമ്മത്തൊടി. മക്കൾ: ആസിഫ് ജലീൽ (അബൂദബി), നസീഫ് ജലീൽ (ലണ്ടൻ), ജാസിം ജലീൽ (എം.ബി.ബി.എസ്​ വിദ്യാർഥി, ഉസ്ബക്കിസ്ഥാൻ).

മരുമക്കൾ: റുഷ്ദ പാറശ്ശേരി (തുറക്കൽ), ഷാമില ചാത്തിൻചിറക്കൽ (പുത്തനത്താണി). സഹോദരങ്ങൾ: മുഹമ്മദ് അൻസാരി (മസ്കത്ത്), അസ്മത്തുല്ല (റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ). നിയമനടപടികൾ പൂർത്തിയാക്കി മക്കയിൽ തന്നെ ഖബറടക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/213604/expatriate-malayali-who-come-haj-died-makkah)