---
title: "#Etihad | പ്രവാസി ഇന്ത്യക്കാ‍ർക്ക് സന്തോഷം; പുതിയ സര്‍വീസ്, ആഴ്ചയില്‍ നാല് നോണ്‍ സ്റ്റോപ്പ് സര്‍വീസുകളുമായി ഇത്തിഹാദ് "
english_title: "#Happy #NRI #Newservice #Etihad #four #nonstop #services #week"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/213806/happy-nri-newservice-etihad-four-nonstop-services-week"
published_at: "2024-06-21T17:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6675768f42663_hdfx.jpg"
keywords: []
---

# #Etihad | പ്രവാസി ഇന്ത്യക്കാ‍ർക്ക് സന്തോഷം; പുതിയ സര്‍വീസ്, ആഴ്ചയില്‍ നാല് നോണ്‍ സ്റ്റോപ്പ് സര്‍വീസുകളുമായി ഇത്തിഹാദ് 

> **Lead Summary:** **അബുദാബി: [ **ഇന്ത്യയിലേക്ക് ഒരു പുതിയ റൂട്ട് കൂടി പ്രഖ്യാപിച്ച് യുഎഇയുടെ ദേശീയ വിമാന കമ്പനി ഇത്തിഹാദ് എയര്‍വേയ്സ്.

## Article Content

**അബുദാബി: [ **ഇന്ത്യയിലേക്ക് ഒരു പുതിയ റൂട്ട് കൂടി പ്രഖ്യാപിച്ച് യുഎഇയുടെ ദേശീയ വിമാന കമ്പനി ഇത്തിഹാദ് എയര്‍വേയ്സ്.

രാജസ്ഥാനിലെ ജയ്പൂരിലേക്കാണ് ഇത്തിഹാദിന്‍റെ പുതിയ സര്‍വീസ്. ആഴ്ചയില്‍ നാല് നോണ്‍-സ്റ്റോപ്പ് സര്‍വീസുകളാണ് നടത്തുക.

ഇത്തിഹാദ് എയർവേയ്‌സിന്റെ സിഇഒ അൻറൊണോള്‍ഡോ നെവ്സ് ആണ് ഇക്കാര്യം അറിയിച്ചത്.

ഇന്ത്യയിലെ പ്രധാന സാംസ്കാരിക വാണിജ്യ കേന്ദ്രങ്ങളിലൊന്നായ ജയ്പൂരിലേക്ക് ആഴ്ചയിൽ നാല് സർവീസുകൾ ആരംഭിക്കുന്നതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഈ മേഖലയിലും സമീപത്തുമുള്ള യാത്രക്കാരുടെ വർധിച്ചുവരുന്ന ആവശ്യം നിറവേറ്റാനും അവർക്ക് അബുദാബിയിലേക്കും ദുബായിലേക്കും സൗകര്യപ്രദമായ പ്രവേശനം നൽകാനും ഇതിലൂടെ ലക്ഷ്യമിടുന്നു.

ജയ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇത്തിഹാദ് എയര്‍വേയ്സിനെ സ്വാഗതം ചെയ്യുന്ന ചടങ്ങ് സംഘടിപ്പിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/213806/happy-nri-newservice-etihad-four-nonstop-services-week)