---
title: "#Hajj | നാല് ലക്ഷത്തോളം പേർ അനധികൃതമായി ഹജ്ജ് നിർവഹിച്ചതായി സൗദി "
english_title: "#people #performed #Hajj #illegally#SaudiArabia"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/214152/people-performed-hajj-illegallysaudiarabia"
published_at: "2024-06-22T22:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66770a387d60f_rrrr.jpg"
keywords: []
---

# #Hajj | നാല് ലക്ഷത്തോളം പേർ അനധികൃതമായി ഹജ്ജ് നിർവഹിച്ചതായി സൗദി 

> **Lead Summary:** **മക്ക: [ **ഇത്തവണ നാലു ലക്ഷത്തോളം പേര്‍ അനധികൃതമായി ഹജ്ജ് നിര്‍വഹിച്ചുവെന്നാണ് കണക്കാക്കുന്നതെന്ന് സൗദി അധികൃതർ സൂചിപ്പിച്ചു.

## Article Content

**മക്ക: [ **ഇത്തവണ നാലു ലക്ഷത്തോളം പേര്‍ അനധികൃതമായി ഹജ്ജ് നിര്‍വഹിച്ചുവെന്നാണ് കണക്കാക്കുന്നതെന്ന് സൗദി അധികൃതർ സൂചിപ്പിച്ചു.

ഈജിപ്ത് സ്വദേശികളാണ് അനധികൃത ഹാജിമാരിൽ ഏറെയും.

ഈജിപ്തിലെ ടൂറിസം കമ്പനികള്‍ ഹജ് നിര്‍വഹിക്കാന്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിനല്‍കുമെന്ന് വാദ്ഗാനം ചെയ്ത് നിരവധി പേരെ വിസിറ്റ് വീസയില്‍ സൗദിയിലെത്തിച്ച ശേഷം കൈയൊഴിയുകയായിരുന്നു.

ഇത് സൗദി, ഈജിപ്ഷ്യന്‍ അധികൃതര്‍ക്കും ഈജിപ്ഷ്യന്‍ തീര്‍ഥാടകര്‍ക്കും വലിയ തലവേദന സൃഷ്ടിച്ചു.

തട്ടിപ്പ് നടത്തിയ ടൂറിസം കമ്പനികള്‍ക്കെതിരെ ഈജിപ്ഷ്യന്‍ ടൂറിസം, പുരാവസ്തു വകുപ്പ് മന്ത്രി അഹ്മദ് ഈസ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

ഹജ്ജ് കാലത്ത് വിസിറ്റ് വീസക്കാര്‍ മക്കയില്‍ പ്രവേശിക്കുന്നത് സൗദി അറേബ്യ വിലക്കിയിരുന്നു.

ഇതിനു പുറമെ, മക്കയിലുള്ള വിസിറ്റ് വീസക്കാര്‍ നഗരം വിടണമെന്നും ആവശ്യപ്പെട്ടിരുന്നു. ഹജിന് തൊട്ടു മുമ്പ് മക്കയില്‍ നിന്ന് രണ്ടര ലക്ഷത്തിലേറെ വിസിറ്റ് വീസക്കാരെ പുറത്താക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/214152/people-performed-hajj-illegallysaudiarabia)