---
title: "#fire | ഗാലയിൽ കെട്ടിടത്തിന്​ തീ പിടിച്ചു; 80 പേരെ ഒഴിപ്പിച്ചു "
english_title: "#building #caught #fire #gala #people #evacuated"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/214278/building-caught-fire-gala-people-evacuated"
published_at: "2024-06-23T14:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6677de4ae3ed5_gxf.jpg"
keywords: []
---

# #fire | ഗാലയിൽ കെട്ടിടത്തിന്​ തീ പിടിച്ചു; 80 പേരെ ഒഴിപ്പിച്ചു 

> **Lead Summary:** **മസ്കത്ത്​: [ ** മസ്‌കത്ത് ഗവർണറേറ്റിലെ ഗാലയിൽ കെട്ടിടത്തിന്​ തീ പിടിച്ചു.

## Article Content

**മസ്കത്ത്​: [ ** മസ്‌കത്ത് ഗവർണറേറ്റിലെ ഗാലയിൽ കെട്ടിടത്തിന്​ തീ പിടിച്ചു.

80 പേരെ സുരക്ഷിതമായി ഒഴിപ്പിച്ചതായി അധികൃതർ അറിയിച്ചു. ഗാല ഇൻഡസ്ട്രിയൽ ഏരിയയിൽ ഞായറാഴ്ച രാവിലെയോടെയാണ്​ സംഭവം.

തീ പിടിത്തത്തിനുള്ള കാരണം വ്യക്തമായിട്ടില്ല. സിവിൽ ഡിഫൻസ്​ ആൻഡ്​ ആംബുലൻസ്​ അതോറിറ്റിയിലെ അംഗങ്ങൾ എത്തി തീ നിയന്ത്രണവിധേയമാക്കി.

രക്ഷിച്ച എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന്​ സിവിൽ ഡിഫൻസ്​ ആൻഡ്​ ആംബുലൻസ്​ അതോറിറ്റി അംഗങ്ങൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/214278/building-caught-fire-gala-people-evacuated)