---
title: "#fire | ഷാ​ർ​ജ​യി​ലെ വെ​യ​ർ​ഹൗ​സി​ൽ തീ​പി​ടി​ത്തം; സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം "
english_title: "#fire #brokeout #warehouse #Sharjah #Research #event"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/214469/fire-brokeout-warehouse-sharjah-research-event"
published_at: "2024-06-24T10:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6678ffae54ec0_fff.jpg"
keywords: []
---

# #fire | ഷാ​ർ​ജ​യി​ലെ വെ​യ​ർ​ഹൗ​സി​ൽ തീ​പി​ടി​ത്തം; സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം 

> **Lead Summary:** **ഷാ​ർ​ജ: [** എ​മി​റേ​റ്റി​ലെ വ്യ​വ​സാ​യി​ക മേ​ഖ​ല-5​ൽ സ്​​പെ​യ​ർ പാ​ർ​ട്​​സ്​ വെ​യ​ർ​ഹൗ​സി​ൽ തീ​പി​ടി​ത്തം.

## Article Content

**ഷാ​ർ​ജ: [** എ​മി​റേ​റ്റി​ലെ വ്യ​വ​സാ​യി​ക മേ​ഖ​ല-5​ൽ സ്​​പെ​യ​ർ പാ​ർ​ട്​​സ്​ വെ​യ​ർ​ഹൗ​സി​ൽ തീ​പി​ടി​ത്തം.

ശ​നി​യാ​ഴ്ച വൈ​കീ​ട്ടു​ണ്ടാ​യ അ​ഗ്നി​ബാ​ധ​യി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല. അ​തി​വേ​ഗം സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​യ സി​വി​ൽ ഡി​ഫ​ൻ​സ്​ ടീ​മം​ഗ​ങ്ങ​ൾ തീ​യ​ണ​ക്കു​ക​യും കൂ​ടു​ത​ൽ അ​പ​ക​ട​ങ്ങ​ളി​ല്ലാ​തെ സം​ര​ക്ഷി​ക്കു​ക​യും ചെ​യ്തു.

ഷാ​ർ​ജ പൊ​ലീ​സ്​ ജ​ന​റ​ൽ ക​മാ​ൻ​ഡി​ന്‍റെ ഓ​പ​റേ​ഷ​ൻ​സ്​ റൂ​മി​ൽ വൈ​കീ​ട്ട് 6.20ഓ​ടെ​യാ​ണ്​ തീ​പി​ടി​ത്തം സം​ബ​ന്ധി​ച്ച വി​വ​രം ല​ഭി​ച്ച​ത്.

സി​വി​ൽ ഡി​ഫ​ൻ​സ്​ വാ​ഹ​ന​ങ്ങ​ളും പൊ​ലീ​സ് പ​ട്രോ​ളി​ങ്​ വാ​ഹ​ന​ങ്ങ​ളും ആം​ബു​ല​ൻ​സും അ​തി​വേ​ഗം സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി.

മൂ​ന്ന്​ സ്​​പെ​യ​ർ​പാ​ർ​ട്​​സ്​ വെ​യ​ർ​ഹൗ​സു​ക​ളി​ലേ​ക്കാ​ണ്​ തീ​പ​ട​ർ​ന്നി​രു​ന്ന​ത്. തീ​പി​ടി​ത്ത​ത്തെ തു​ട​ർ​ന്ന്​ പ്ര​ദേ​ശ​ത്ത്​ ക​റു​ത്ത പു​ക നി​റ​ഞ്ഞി​രു​ന്നു.

പ്ര​ദേ​ശം ഒ​ഴി​പ്പി​ച്ച അ​ധി​കൃ​ത​ർ തീ​യ​ണ​ക്കാ​ൻ അ​തി​വേ​ഗം ന​ട​പ​ടി സ്വീ​ക​രി​ച്ചു.

ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന്​ ശേ​ഷം സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​ന്​ ​മേ​ഖ​ല ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ​ക്ക്​ സി​വി​ൽ ഡി​ഫ​ൻ​സ്​ കൈ​മാ​റി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/214469/fire-brokeout-warehouse-sharjah-research-event)