ബിഗ് ടിക്കറ്റിന്റെ പ്രതിവാര നറുക്കെടുപ്പില്‍ പ്രവാസിക്ക് 50 ലക്ഷം സമ്മാനം

ബിഗ് ടിക്കറ്റിന്റെ പ്രതിവാര നറുക്കെടുപ്പില്‍ പ്രവാസിക്ക് 50 ലക്ഷം സമ്മാനം
Jan 18, 2022 02:55 PM | By Anjana Shaji

അബുദാബി : അബുദാബി ബിഗ് ടിക്കറ്റിന്റെ ഏറ്റവും പുതിയ പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം ബെഞ്ചമിന്‍ ജോണിന്. 2,50,000 ദിര്‍ഹം (50 ലക്ഷം ഇന്ത്യന്‍ രൂപ)യാണ് അദ്ദേഹത്തിന് സമ്മാനമായി ലഭിക്കുക.

കഴിഞ്ഞ 40 മാസമായി ടിക്കറ്റെടുക്കുകയാണെന്നും വലിയ സമ്മാനം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സമ്മാന വിവരം അറിയിച്ചുകൊണ്ട് ഫോണില്‍ ബന്ധപ്പെട്ട ബിഗ് ടിക്കറ്റ് അവതാരക ബുഷ്റയോട് ബെഞ്ചമിന്‍ തന്റെ സന്തോഷം മറച്ചുവെച്ചില്ല.

സമ്മാനം ലഭിക്കുന്ന തുക കൊണ്ട് എന്ത് ചെയ്യണമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് പറഞ്ഞ അദ്ദേഹം, സുഹൃത്തുക്കളുമായി ചേര്‍ന്നാണ് താന്‍ ടിക്കറ്റെടുത്തതെന്നും അതുകൊണ്ടുതന്നെ ഈ തുക തന്റെ സുഹൃത്തുക്കള്‍ക്ക് കൂടി ഏറെ വിലപ്പെട്ടതാണെന്നും പറഞ്ഞു.

കഴിഞ്ഞ 40 മാസമായി ബിഗ് ടിക്കറ്റെടുക്കുന്ന തനിക്ക് ഒടുവില്‍ വലിയൊരു സമ്മാനം ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരി മൂന്നിന് നടക്കാനിരിക്കുന്ന നറുക്കെടുപ്പില്‍ പങ്കെടുക്കുന്നതിനായി എടുത്ത ടിക്കറ്റിലൂടെയാണ് ബെഞ്ചമിനെയും സുഹൃത്തുക്കളെയും പ്രതിവാര നറുക്കെടുപ്പിലെ വിജയവും തേടിയെത്തിയത്.

പ്രതിവാര നറുക്കെടുപ്പില്‍ വിജയിയായെങ്കിലും ഫെബ്രുവരി മൂന്നിന് നടക്കാനിരിക്കുന്ന ബിഗ് ടിക്കറ്റ് തത്സമയ നറുക്കെടുപ്പിലെ സമ്മാനങ്ങളും സ്വന്തമാക്കാന്‍ ബെഞ്ചമിനും സുഹൃത്തുക്കള്‍ക്കും അവസരമുണ്ടാകും. 44 കോടിയാണ് (2.2 കോടി ദിര്‍ഹം) അന്ന് വിജയിയെ കാത്തിരിക്കുന്നത്. 10 ലക്ഷം ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനത്തിന് പുറമെ വന്‍തുകകളുടെ മറ്റ് മൂന്ന് സമ്മാനങ്ങള്‍ കൂടി അന്ന് പ്രഖ്യാപിക്കപ്പെടും.

ബെഞ്ചമിനെപ്പോലെ ബിഗ് ടിക്കറ്റിന്റെ പ്രതിവാര നറുക്കെടുപ്പില്‍ വിജയിയായി അരക്കോടി രൂപ സ്വന്തമാക്കാനായി ഫെബ്രുവരി മൂന്നിലെ അടുത്ത നറുക്കെടുപ്പിലേക്കുള്ള ടിക്കറ്റെടുക്കുക മാത്രമാണ് ചെയ്യേണ്ടതെന്ന് ബിഗ് ടിക്കറ്റ് അധികൃതര്‍ പറഞ്ഞു. നികുതി ഉള്‍പ്പെടെ 500 ദിര്‍ഹമാണ് ഒരു ബിഗ് ടിക്കറ്റിന്റെ വില.

രണ്ട് ടിക്കറ്റുകള്‍ ഒരുമിച്ച് എടുക്കുന്നവര്‍ക്ക് മൂന്നാമതൊരു ടിക്കറ്റ് സൗജന്യമായി ലഭിക്കും. വിജയിയുടെ ജീവിതം തന്നെ മാറ്റി മറിയ്‍ക്കാന്‍ പര്യാപ്‍തമായ 44 കോടി രൂപയാണ് ഫെബ്രുവരി മൂന്നിന് ഒന്നാം സമ്മാനം നല്‍കുന്നത്. 10 ലക്ഷം ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനത്തിന് പുറമെ വന്‍തുകയുടെ മറ്റ് മൂന്ന് ക്യാഷ് പ്രൈസുകള്‍ കൂടി അന്ന് വിജയികള്‍ക്ക് ലഭിക്കും. നറുക്കെടുപ്പ് സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങള്‍ക്കായി ബിഗ് ടിക്കറ്റിന്റെ സോഷ്യല്‍ മീഡിയ പേജുകള്‍ സന്ദര്‍ശിക്കുക.

പ്രതിവാര നറുക്കെടുപ്പ് നടക്കുന്ന തീയ്യതികള്‍

  • പ്രൊമോഷന്‍ 1 : ജനുവരി ഒന്ന് മുതല്‍ എട്ട് വരെ. നറുക്കെടുപ്പ് ജനുവരി 9 ഞായറാഴ്‍ച
  • പ്രൊമോഷന്‍ 2: ജനുവരി 9 മുതല്‍ 16 വരെ. നറുക്കെടുപ്പ് ജനുവരി 17 തിങ്കളാഴ്‍ച
  • പ്രൊമോഷന്‍ 3: ജനുവരി 17 മുതല്‍ 23 വരെ. നറുക്കെടുപ്പ് ജനുവരി 24 തിങ്കളാഴ്‍ച
  • പ്രൊമോഷന്‍ 4: ജനുവരി 24 മുതല്‍ 31 വരെ. നറുക്കെടുപ്പ് ഫെബ്രുവരി 1 ചൊവ്വാഴ്‍ച.

പ്രൊമോഷന്‍ തീയ്യതികള്‍ക്കിടയില്‍ ഉപഭോക്താക്കള്‍ വാങ്ങുന്ന എല്ലാ ബിഗ് ടിക്കറ്റുകളും തൊട്ടടുത്ത നറുക്കെടുപ്പില്‍ മാത്രമായിരിക്കും ഉള്‍ക്കൊള്ളിക്കുക. എല്ലാ ആഴ്‍ചയിലേയും നറുക്കെടുപ്പുകളില്‍ ഈ ടിക്കറ്റുകള്‍ ഉള്‍പ്പെടില്ല.

50 lakh prize for expatriate in Big Ticket weekly draw

Next TV

Related Stories
മലയാളി നഴ്‌സ് സൗദി അറേബ്യയില്‍ മരിച്ചു

May 17, 2022 08:01 PM

മലയാളി നഴ്‌സ് സൗദി അറേബ്യയില്‍ മരിച്ചു

മലയാളി നഴ്‌സ് സൗദി അറേബ്യയില്‍...

Read More >>
പ്രവാസി മലയാളി യുവാവ് ജീവനൊടുക്കി

May 17, 2022 07:52 PM

പ്രവാസി മലയാളി യുവാവ് ജീവനൊടുക്കി

പ്രവാസി മലയാളി യുവാവ്...

Read More >>
അമീർകപ്പ് ഫുട്ബാൾ ഫൈനൽ മാറ്റിവെച്ചു

May 17, 2022 04:35 PM

അമീർകപ്പ് ഫുട്ബാൾ ഫൈനൽ മാറ്റിവെച്ചു

അമീർകപ്പ് ഫുട്ബാൾ ഫൈനൽ...

Read More >>
സൗദി ഭരണാധികാരി സൽമാൻ രാജാവ് ആശുപത്രി വിട്ടു

May 17, 2022 04:27 PM

സൗദി ഭരണാധികാരി സൽമാൻ രാജാവ് ആശുപത്രി വിട്ടു

സൗദി ഭരണാധികാരി സൽമാൻ രാജാവ് ആശുപത്രി...

Read More >>
മോശം കാലാവസ്ഥ; കുവൈത്ത് അന്താരാഷ്‍ട്ര വിമാനത്താവളം വഴിയുള്ള വ്യോമ ഗതാഗതം തടസപ്പെട്ടു

May 17, 2022 04:22 PM

മോശം കാലാവസ്ഥ; കുവൈത്ത് അന്താരാഷ്‍ട്ര വിമാനത്താവളം വഴിയുള്ള വ്യോമ ഗതാഗതം തടസപ്പെട്ടു

മോശം കാലാവസ്ഥ; കുവൈത്ത് അന്താരാഷ്‍ട്ര വിമാനത്താവളം വഴിയുള്ള വ്യോമ ഗതാഗതം...

Read More >>
മലയാളി നഴ്​സ്​ നാട്ടിൽ നിര്യാതയായി

May 16, 2022 10:11 PM

മലയാളി നഴ്​സ്​ നാട്ടിൽ നിര്യാതയായി

മലയാളി നഴ്​സ്​ നാട്ടിൽ...

Read More >>