#KuwaitBuildingFire | മൻഗഫ് തീ​പി​ടി​ത്തം; മ​ര​ണ​പ്പെ​ട്ട ഇ​ന്ത്യ​ക്കാ​ര​നെ ഡി.​എ​ൻ.​എ പ​രി​ശോ​ധ​ന​യി​ലൂ​ടെ തി​രി​ച്ച​റി​ഞ്ഞു

#KuwaitBuildingFire | മൻഗഫ് തീ​പി​ടി​ത്തം; മ​ര​ണ​പ്പെ​ട്ട ഇ​ന്ത്യ​ക്കാ​ര​നെ ഡി.​എ​ൻ.​എ പ​രി​ശോ​ധ​ന​യി​ലൂ​ടെ തി​രി​ച്ച​റി​ഞ്ഞു
Jun 25, 2024 10:27 AM | By VIPIN P V

കു​വൈ​ത്ത് സി​റ്റി: (gccnews.in) മൻഗഫിൽ എ​ൻ.​ബി.​ടി.​സി താ​മ​സ​കേ​ന്ദ്ര​ത്തി​ലു​ണ്ടാ​യ അ​ഗ്നി​ബാ​ധ​യി​ൽ മ​ര​ണ​പ്പെ​ട്ട ജീ​വ​ന​ക്കാ​ര​ൻ ബി​ഹാ​ർ ദ​ർ​ബം​ഗ സ്വ​ദേ​ശി​യാ​യ ക​ലു​ക്ക (32) ആ​ണെ​ന്ന് ഡി.​എ​ൻ.​എ പ​രി​ശോ​ധ​ന​യി​ലൂ​ടെ തി​രി​ച്ച​റി​ഞ്ഞു.

ഡി.​എ​ൻ.​എ പ​രി​ശോ​ധ​ന ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്ക് വേ​ണ്ടി സ​ഹോ​ദ​ര​ൻ ഷാ​രൂ​ഖ് ഖാ​നെ ക​ഴി​ഞ്ഞ ദി​വ​സം എ​ൻ.​ബി.​ടി.​സി അ​ധി​കൃ​ത​ർ കു​വൈ​ത്തി​ലെ​ത്തി​ച്ചി​രു​ന്നു.

തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ലു​ക്ക​യെ തി​രി​ച്ച​റി​ഞ്ഞ​ത്. ഏ​ഴ് വ​ർ​ഷ​മാ​യി എ​ൻ.​ബി.​ടി.​സി​യി​ൽ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു.

എ​ൻ.​ബി.​ടി.​സി ഹൈ​വേ സെ​ന്‍റ​റി​ൽ സെ​യി​ൽ​സ്മാ​നാ​യി ജോ​ലി ചെ​യ്തു​വ​രു​ക​യാ​യി​രു​ന്നു. ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം തി​ങ്ക​ളാ​ഴ്ച രാ​ത്രി 8.15നു​ള്ള എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​ൽ മും​ബൈ വ​ഴി പ​ട്ന​യി​ലേ​ക്ക് മൃ​ത​ദേ​ഹം എ​ത്തി​ക്കു​മെ​ന്ന് എ​ൻ.​ബി.​ടി.​സി അ​റി​യി​ച്ചു.

ക​ലു​ക്ക​യു​ടെ സ​ഹോ​ദ​ര​നും ഇ​തേ വി​മാ​ന​ത്തി​ൽ നാ​ട്ടി​ലേ​ക്ക് തി​രി​ക്കും. എ​ൻ.​ബി.​ടി.​സി അ​ടി​യ​ന്ത​ര ധ​ന​സ​ഹാ​യ​മാ​യ എ​ട്ടു ല​ക്ഷം ക​ലു​ക്ക​യു​ടെ കു​ടും​ബ​ത്തി​ന് കൈ​മാ​റും.

സം​സ്കാ​ര ച​ട​ങ്ങു​ക​ൾ​ക്കാ​വ​ശ്യ​മാ​യ തു​ക ക​ലു​ക്ക​യു​ടെ സ​ഹോ​ദ​ര​ന് കൈ​മാ​റി​യ​താ​യും എ​ൻ.​ബി.​ടി.​സി അ​റി​യി​ച്ചു.

ആ​ശു​പ​ത്രി​യി​ൽ ഉ​ള്ള​ത് ആ​റു പേ​ർ

കു​വൈ​ത്ത് സി​റ്റി: മം​ഗ​ഫ് തീ​പി​ടി​ത്ത ദു​ര​ന്ത​ത്തി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞ കൂ​ടു​ത​ൽ പേ​ർ ആ​ശു​പ​ത്രി വി​ട്ടു. നി​ല​വി​ൽ മൂ​ന്ന് ആ​ശു​പ​ത്രി​ക​ളി​ലാ​യി ആ​റു പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്.

ഇ​തി​ൽ മൂ​ന്ന് മ​ല​യാ​ളി​ക​ൾ അ​ട​ക്കം അ​ഞ്ചു പേ​ർ ഇ​ന്ത്യ​ക്കാ​രാ​ണ്. ഒ​രാ​ൾ ഫി​ലി​പ്പീ​നി സ്വ​ദേ​ശി​യാ​ണ്. ഫി​ലി​പ്പീ​നി സ്വ​ദേ​ശി​യും ആ​ന്ധ്ര​പ്ര​ദേ​ശ്, ഉ​ത്ത​ർ​പ്ര​ദേ​ശ് എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന് ര​ണ്ടു പേ​രും തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ തു​ട​രു​ന്നു.

തി​ങ്ക​ളാ​ഴ്ച അ​ദാ​ൻ ആ​ശു​പ​ത്രി​യി​ൽ ര​ണ്ട് പേ​രും മു​ബാ​റ​ക് ആ​ശു​പ​ത്രി​യി​ൽ ഒ​രാ​ളും ജാ​ബി​ർ ആ​ശു​പ​ത്രി​യി​ൽ മൂ​ന്ന് പേ​രു​മാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്.

അ​ദാ​ൻ ആ​ശു​പ​ത്രി​യി​ൽ ഒ​ന്ന്, ജാ​ബി​ർ ആ​ശു​പ​ത്രി​യി​ൽ ര​ണ്ട് എ​ന്നി​ങ്ങ​നെ​യാ​ണ് തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ക​ഴി​യു​ന്ന​ത്.

#MangafFire #Dead #Indians #identified #DNA #testing

Next TV

Related Stories
#Indigenization | സ്വദേശിവല്‍ക്കരണം; ജല-വൈദ്യുതി മന്ത്രാലയത്തില്‍ 96.6 ശതമാനം സ്വദേശികള്‍

Sep 28, 2024 02:07 PM

#Indigenization | സ്വദേശിവല്‍ക്കരണം; ജല-വൈദ്യുതി മന്ത്രാലയത്തില്‍ 96.6 ശതമാനം സ്വദേശികള്‍

മന്ത്രാലയത്തില്‍ മൊത്തം ജീവനക്കാര്‍ 35,506 ആണ്. ഇതില്‍ 34,666 പേര്‍...

Read More >>
 #Goldprice | സകല റെക്കോർഡുകളും മറികടന്ന് സ്വർണ വില; 22 കാരറ്റും 300 ദിർഹത്തിലേക്ക്

Sep 28, 2024 01:54 PM

#Goldprice | സകല റെക്കോർഡുകളും മറികടന്ന് സ്വർണ വില; 22 കാരറ്റും 300 ദിർഹത്തിലേക്ക്

വെറും ആഴ്ചകളുടെ വ്യത്യാസത്തിലാണ് 22 കാരറ്റ് സ്വർണം 300 ദിർഹത്തിലേക്കുള്ള കുതിപ്പിനെ...

Read More >>
#death | കോഴിക്കോട് ഓർക്കാട്ടേരി സ്വദേശി ബഹ്റൈനിൽ മരിച്ചു

Sep 28, 2024 12:31 PM

#death | കോഴിക്കോട് ഓർക്കാട്ടേരി സ്വദേശി ബഹ്റൈനിൽ മരിച്ചു

മറാസീൽ ട്രേഡിങ്ങ് എം.ഡിയും ജീവകാരുണ്യ മേഘലയിലും, സാമൂഹിക സാംസ്കാരിക രംഗത്തും സജീവ...

Read More >>
#Climatechange | കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം; 29 മു​ത​ൽ രാ​ജ്യ​വ്യാ​പ​ക കാ​മ്പ​യി​ൻ

Sep 27, 2024 10:38 PM

#Climatechange | കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം; 29 മു​ത​ൽ രാ​ജ്യ​വ്യാ​പ​ക കാ​മ്പ​യി​ൻ

ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ലാ​ണ് കാ​മ്പ​യി​ന് തു​ട​ക്ക​മി​ടു​ന്ന​ത്....

Read More >>
#duststorm | കാ​ലാ​വ​സ്ഥ മാ​റ്റ​ത്തി​ന്റെ സൂ​ച​ന; കുവൈത്തിൽ വ്യാ​പ​ക പൊ​ടി​ക്കാ​റ്റ്

Sep 27, 2024 10:31 PM

#duststorm | കാ​ലാ​വ​സ്ഥ മാ​റ്റ​ത്തി​ന്റെ സൂ​ച​ന; കുവൈത്തിൽ വ്യാ​പ​ക പൊ​ടി​ക്കാ​റ്റ്

വ​രും ദി​വ​സ​ങ്ങ​ളി​ലും പൊ​ടി​പ​ട​ല​ത്തി​ന്...

Read More >>
#arrest | മത്സ്യബന്ധന നിയമം ലംഘിച്ചു; ഏഴ് വിദേശികൾ അറസ്റ്റിൽ

Sep 27, 2024 08:01 PM

#arrest | മത്സ്യബന്ധന നിയമം ലംഘിച്ചു; ഏഴ് വിദേശികൾ അറസ്റ്റിൽ

തീരദേശങ്ങളിൽ കടലിലാണ് അധികൃതർ പരിശോധന...

Read More >>
Top Stories