മസ്കത്ത് : (gcc.truevisionnews.com) നീന്തല്‍ അറിയാത്തവരുടെയും കുട്ടികളുടെയും മുങ്ങിമരണങ്ങള്‍ ഒഴിവാക്കുന്നതിന് കര്‍ശന നിർദ്ദേശവുമായി സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അതോറിറ്റി.
നീന്താന്‍ കഴിയാത്ത കുട്ടികളെ പൂളുകളില്‍ നിന്നും മറ്റും മാറ്റി നിര്‍ത്തണം. ഇവരെ തനിച്ചാക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും അധികൃതര്‍ അറിയിച്ചു.
ഫാം ഹൗസുകളില്‍ വെച്ചുള്‍പ്പടെ കുട്ടികള്‍ വെള്ളത്തില്‍ മുങ്ങുന്ന സംഭവങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
നീന്തല്‍ കുളങ്ങള്‍, അരുവികള്‍, വെള്ളക്കെട്ടുകള്‍, വാദികള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ രക്ഷിതാക്കള്‍ അധിക ജാഗ്രത പാലിക്കണം.
കുളം കമ്പി വേലി കെട്ടി സംരക്ഷിച്ചതാണെങ്കിലും കുട്ടികള്‍ അതിനിടയിലൂടെ നുഴഞ്ഞ് പോകും.
#Children #who #do #not #know #swim #should #not #enter #pool #Strict #directive #Oman