#temperature | ഉഷ്ണതരംഗത്തെ തുടർന്ന് ഒമാനിലെ വിവിധ പ്രദേശങ്ങളിൽ ഉയർന്ന താപനില

#temperature | ഉഷ്ണതരംഗത്തെ തുടർന്ന് ഒമാനിലെ വിവിധ പ്രദേശങ്ങളിൽ ഉയർന്ന താപനില
Jun 26, 2024 06:33 PM | By VIPIN P V

മസ്‌കത്ത്: (gccnews.in) ഉഷ്ണതരംഗത്തെ തുടർന്ന് ഒമാനിലെ വിവിധ പ്രദേശങ്ങളിൽ ഉയർന്ന താപനില. ഏത് നിമിഷവും താപനില 50 ഡിഗ്രി സെൽഷ്യസ് കടക്കുമെന്ന തരത്തിലാണ് ചൂട് കൂടുന്നത്.

ദാഹിറ ഗവർണറേറ്റിലെ ഹംറാഉദ്ദുറൂഅ് സ്റ്റേഷനിൽ തിങ്കളാഴ്ച ഒമാനിലെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തി. 49.8 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഒമാനിലെ എല്ലാ കാലാവസ്ഥാ സ്റ്റേഷനുകളിലും രേഖപ്പെടുത്തിയതിനേക്കാൾ ഏറ്റവും ഉയർന്ന താപനിലയാണ് ഇവിടെ രേഖപ്പെടുത്തിയതെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

24 മണിക്കൂറിനിടെ വിവിധയിടങ്ങളിൽ രേഖപ്പെടുത്തിയ താപനിലയും കേന്ദ്രം പുറത്തുവിട്ടു.

അൽ ബുറൈമി ഗവർണറേറ്റിലെ സുനൈന സ്റ്റേഷനിൽ 49.2 ഡിഗ്രി സെൽഷ്യസും അൽവുസ്ത ഗവർണറേറ്റിലെ ഫഹൂദ് സ്റ്റേഷനിൽ 48.0 ഡിഗ്രി സെൽഷ്യസും കാണിച്ചു.

ദോഫാർ ഗവർണറേറ്റിലെ മക്ഷിൻ സ്റ്റേഷൻ, അൽ വുസ്ത ഗവർണറേറ്റിലെ ഹൈമ സ്റ്റേഷൻ, നോർത്ത് ഷർഖിയ ഗവർണറേറ്റിലെ അൽ ഖാബിൽ, ബിദിയ്യ എന്നിവിടങ്ങളിലെല്ലാം 47.8 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്.

അൽ ബുറൈമി ഗവർണറേറ്റിലെ അൽ ബുറൈമി സ്റ്റേഷനിലെ 47.7 ഡിഗ്രി സെൽഷ്യസും അടയാളപ്പെടുത്തി.

അതേസമയം, രാജ്യത്തെ ദൽകൂത്തിൽ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തി. 23.5 ഡിഗ്രി സെൽഷ്യസാണ് താപനില. ഖൈറൂൻ ഹീർതി 24.1, ഷലീം 25.0, സയ്ഖ് 25.1 അൽഅഷ്ഹറ 25.3, ദുക്ം 25.4, ഹലാനിയാത് 25.5, മഹൂത് 26.5 എന്നിങ്ങനെയാണ് വിവിധയിടങ്ങളിലെ കുറഞ്ഞ താപനില.

#High #temperature #different #parts #Oman #due #heatwave

Next TV

Related Stories
#Indigenization | സ്വദേശിവല്‍ക്കരണം; ജല-വൈദ്യുതി മന്ത്രാലയത്തില്‍ 96.6 ശതമാനം സ്വദേശികള്‍

Sep 28, 2024 02:07 PM

#Indigenization | സ്വദേശിവല്‍ക്കരണം; ജല-വൈദ്യുതി മന്ത്രാലയത്തില്‍ 96.6 ശതമാനം സ്വദേശികള്‍

മന്ത്രാലയത്തില്‍ മൊത്തം ജീവനക്കാര്‍ 35,506 ആണ്. ഇതില്‍ 34,666 പേര്‍...

Read More >>
 #Goldprice | സകല റെക്കോർഡുകളും മറികടന്ന് സ്വർണ വില; 22 കാരറ്റും 300 ദിർഹത്തിലേക്ക്

Sep 28, 2024 01:54 PM

#Goldprice | സകല റെക്കോർഡുകളും മറികടന്ന് സ്വർണ വില; 22 കാരറ്റും 300 ദിർഹത്തിലേക്ക്

വെറും ആഴ്ചകളുടെ വ്യത്യാസത്തിലാണ് 22 കാരറ്റ് സ്വർണം 300 ദിർഹത്തിലേക്കുള്ള കുതിപ്പിനെ...

Read More >>
#death | കോഴിക്കോട് ഓർക്കാട്ടേരി സ്വദേശി ബഹ്റൈനിൽ മരിച്ചു

Sep 28, 2024 12:31 PM

#death | കോഴിക്കോട് ഓർക്കാട്ടേരി സ്വദേശി ബഹ്റൈനിൽ മരിച്ചു

മറാസീൽ ട്രേഡിങ്ങ് എം.ഡിയും ജീവകാരുണ്യ മേഘലയിലും, സാമൂഹിക സാംസ്കാരിക രംഗത്തും സജീവ...

Read More >>
#Climatechange | കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം; 29 മു​ത​ൽ രാ​ജ്യ​വ്യാ​പ​ക കാ​മ്പ​യി​ൻ

Sep 27, 2024 10:38 PM

#Climatechange | കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം; 29 മു​ത​ൽ രാ​ജ്യ​വ്യാ​പ​ക കാ​മ്പ​യി​ൻ

ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ലാ​ണ് കാ​മ്പ​യി​ന് തു​ട​ക്ക​മി​ടു​ന്ന​ത്....

Read More >>
#duststorm | കാ​ലാ​വ​സ്ഥ മാ​റ്റ​ത്തി​ന്റെ സൂ​ച​ന; കുവൈത്തിൽ വ്യാ​പ​ക പൊ​ടി​ക്കാ​റ്റ്

Sep 27, 2024 10:31 PM

#duststorm | കാ​ലാ​വ​സ്ഥ മാ​റ്റ​ത്തി​ന്റെ സൂ​ച​ന; കുവൈത്തിൽ വ്യാ​പ​ക പൊ​ടി​ക്കാ​റ്റ്

വ​രും ദി​വ​സ​ങ്ങ​ളി​ലും പൊ​ടി​പ​ട​ല​ത്തി​ന്...

Read More >>
#arrest | മത്സ്യബന്ധന നിയമം ലംഘിച്ചു; ഏഴ് വിദേശികൾ അറസ്റ്റിൽ

Sep 27, 2024 08:01 PM

#arrest | മത്സ്യബന്ധന നിയമം ലംഘിച്ചു; ഏഴ് വിദേശികൾ അറസ്റ്റിൽ

തീരദേശങ്ങളിൽ കടലിലാണ് അധികൃതർ പരിശോധന...

Read More >>
Top Stories










News Roundup