---
title: "#Heavyheat | ഒ​മാ​നി​ൽ ക​ന​ത്ത ചൂ​ട്​; ഹം​റ അ​ദ്ദു​റു​ഇ​ൽ താ​പ​നി​ല 49 ഡി​ഗ്രി സെ​ൽ​ഷ്യസ് "
english_title: "#Heavyheat #Oman #temperature #HamraAdduru #degrees #Celsius"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/215430/heavyheat-oman-temperature-hamraadduru-degrees-celsius"
published_at: "2024-06-27T15:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667d3e4d73dff_hhh.jpg"
keywords: []
---

# #Heavyheat | ഒ​മാ​നി​ൽ ക​ന​ത്ത ചൂ​ട്​; ഹം​റ അ​ദ്ദു​റു​ഇ​ൽ താ​പ​നി​ല 49 ഡി​ഗ്രി സെ​ൽ​ഷ്യസ് 

> **Lead Summary:** **മ​സ്ക​ത്ത്​: [ ** ഒ​മാ​നി​ൽ ക​ന​ത്ത ചൂ​ട്​ തു​ട​രു​ന്നു. വി​വി​ധ ഇ​ട​ങ്ങ​ളി​ൽ 49 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ന്​ മു​ക​ളി​ലാ​ണ്​ താ​പ​നി​ല അ​നു​ഭ​വ​പ്പെ​ട്ട​ത്.

## Article Content

**മ​സ്ക​ത്ത്​: [ ** ഒ​മാ​നി​ൽ ക​ന​ത്ത ചൂ​ട്​ തു​ട​രു​ന്നു. വി​വി​ധ ഇ​ട​ങ്ങ​ളി​ൽ 49 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ന്​ മു​ക​ളി​ലാ​ണ്​ താ​പ​നി​ല അ​നു​ഭ​വ​പ്പെ​ട്ട​ത്.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ ഏ​റ്റ​വും ഉ​യ​ർ​ന്ന താ​പ​നി​ല​രേ​ഖ​പ്പെ​ടു​ത്തി​യ​ത് ഹം​റ അ​ദ്ദു​റു​ഇ​ൽ ആ​ണ്. ​49.9 ഡി​ഗ്രി സെ​ൽ​ഷ്യ​സാ​ണ്​ ഇ​വി​ടെ അ​നു​ഭ​വ​പ്പെ​ട്ട ചൂ​ട്.

സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി രേ​ഖ​പ്പെ​ടു​ത്തി​യ ഏ​റ്റ​വും ഉ​യ​ർ​ന്ന താ​പ​നി​ല​യു​ള്ള മി​ക്ക പ്ര​ദേ​ശ​ങ്ങ​ളി​ലും 48 ഡി​ഗ്രി​ക്ക്​ മു​ക​ളി​ലാ​ണ്​ ചൂ​ട്​ കാ​ണി​ക്കു​ന്ന​ത്.

സു​നൈ​ന, ഫ​ഹൂ​ദ്, മ​ഖ്ഷി​ൻ-49.3 ഡി​ഗ്രി സെ​ൽ​ഷ്യ​സ്, ഇ​ബ്രി 48.5, ഹൈ​മ, ഉം​അ​ൽ സ​മൈം എ​ന്നി​വി​ട​ങ്ങ​ളി​ൽ 48.3 ഡി​ഗ്രി സെ​ൽ​ഷ്യ​സും റു​സ്താ​ഖ് 48.2 ഡി​ഗ്രി സെ​ൽ​ഷ്യ​സും രേ​ഖ​പ്പെ​ടു​ത്തി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/215430/heavyheat-oman-temperature-hamraadduru-degrees-celsius)