റിയാദ്: സൗദി അറേബ്യയിൽ പുതുതായി 5873 പേർക്ക് കൂടി കൊവിഡ് സ്ഥിതീകരിച്ചു.എന്നാൽ 24 മണിക്കൂറിനിടയിൽ നിലവിലെ രോഗബാധിതരിൽ 4,535 പേർ സുഖം പ്രാപിച്ചു. ചികിത്സയിലുണ്ടായിരുന്നവരിൽ രണ്ടുപേർ മരിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 626,808 ഉം രോഗമുക്തരുടെ എണ്ണം 573,831 ഉം ആണ്. ആകെ മരണസംഖ്യ 8,910 ആയി. ചികിത്സയിലുള്ള 44,067 രോഗികളിൽ 454 പേരുടെ നില ഗുരുതരമാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.
ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 91.54 ശതമാനവും മരണനിരക്ക് 1.42 ശതമാനവുമായി തുടരുന്നു. പുതുതായി റിയാദ് 1,911, ജിദ്ദ 723, മക്ക 384, ഹുഫൂഫ് 168, മദീന 157, തായിഫ് 143, ദമ്മാം 135, അബഹ 134, ജീസാൻ 107 എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്.
രാജ്യത്ത് ഇതുവരെ 54,297,250 ഡോസ് വാക്സിൻ കുത്തിവെച്ചു. ഇതിൽ 25,228,724 ആദ്യ ഡോസും 23,497,379 രണ്ടാം ഡോസും 5,571,147 ബൂസ്റ്റർ ഡോസുമാണ്.
covid sharp in Saudi; Kovid to 5,873 more