---
title: "#fakepassport | വ്യാ​ജ പാ​സ്‌​പോ​ർ​ട്ടു​മാ​യി ബ​ഹ്‌​റൈ​നി​ലേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ച്ചയാൾ അ​റ​സ്റ്റി​ൽ "
english_title: "#Man #arrested #trying #enter #Bahrain #fakepassport"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/215531/man-arrested-trying-enter-bahrain-fakepassport"
published_at: "2024-06-27T21:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667d8fec8431a_ghg.jpg"
keywords: []
---

# #fakepassport | വ്യാ​ജ പാ​സ്‌​പോ​ർ​ട്ടു​മാ​യി ബ​ഹ്‌​റൈ​നി​ലേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ച്ചയാൾ അ​റ​സ്റ്റി​ൽ 

> **Lead Summary:** **മ​നാ​മ: [** വ്യാ​ജ പാ​സ്‌​പോ​ർ​ട്ടു​മാ​യി ബ​ഹ്‌​റൈ​നി​ലേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ച്ച ഇ​ന്ത്യ​ക്കാ​ര​നെ അ​റ​സ്റ്റ് ചെ​യ്തു.

## Article Content

**മ​നാ​മ: [** വ്യാ​ജ പാ​സ്‌​പോ​ർ​ട്ടു​മാ​യി ബ​ഹ്‌​റൈ​നി​ലേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ച്ച ഇ​ന്ത്യ​ക്കാ​ര​നെ അ​റ​സ്റ്റ് ചെ​യ്തു.

മും​ബൈ ഛത്ര​പ​തി ശി​വാ​ജി മ​ഹാ​രാ​ജ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​വെ​ച്ച് യു.​പി സ്വ​ദേ​ശി​യെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

2014ൽ ​നാ​ടു​ക​ട​ത്തി​യ ശേ​ഷം യു.​എ.​ഇ ഇ​യാ​ളെ ക​രി​മ്പ​ട്ടി​ക​യി​ൽ​പെ​ടു​ത്തി​യി​രു​ന്നു. നാ​വി​ക പ​രി​ശീ​ല​ന​ത്തി​നാ​യി ബ​ഹ്‌​റൈ​നി​ലേ​ക്ക് പോ​കു​ക​യാ​ണെ​ന്നാ​ണ് പ​റ​ഞ്ഞ​ത്.

ആ​വ​ശ്യ​മാ​യ രേ​ഖ​ക​ളും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ഇ​യാ​ളു​ടെ കൈ​വ​ശം ഉ​ണ്ടാ​യി​രു​ന്നി​ല്ല.

തു​ട​ർ​ന്നു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പാ​സ്​​പോ​ർ​ട്ട് വ്യാ​ജ​മാ​ണെ​ന്ന് എ​മി​ഗ്രേ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ ക​ണ്ടെ​ത്തി​യ​ത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/215531/man-arrested-trying-enter-bahrain-fakepassport)