---
title: "#Bail | സൗദിയിൽ പിടിയിലായ മലയാളി ഫുട്ബോൾ താരത്തിന് ജാമ്യം "
english_title: "#Bail #Malayali #football #player #arrested #Saudi"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/215542/bail-malayali-football-player-arrested-saudi"
published_at: "2024-06-27T22:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667d9e23a1c36_dfsd.jpg"
keywords: []
---

# #Bail | സൗദിയിൽ പിടിയിലായ മലയാളി ഫുട്ബോൾ താരത്തിന് ജാമ്യം 

> **Lead Summary:** **റിയാദ്/ മലപ്പുറം: [ **മദ്യക്കുപ്പിയിൽ ഒട്ടിക്കുന്ന സ്റ്റിക്കറുകളുടെ വൻ ശേഖരവുമായി സൗദിയിലെ അബഹ വിമാനത്താവളത്തിൽ പിടിയിലായ മലയാളി ഫുട്ബോൾ കളിക്കാരന് ജാമ്യം ലഭിച്ചു.

## Article Content

**റിയാദ്/ മലപ്പുറം: [ **മദ്യക്കുപ്പിയിൽ ഒട്ടിക്കുന്ന സ്റ്റിക്കറുകളുടെ വൻ ശേഖരവുമായി സൗദിയിലെ അബഹ വിമാനത്താവളത്തിൽ പിടിയിലായ മലയാളി ഫുട്ബോൾ കളിക്കാരന് ജാമ്യം ലഭിച്ചു.

കൊണ്ടോട്ടി വാഴക്കാട് സ്വദേശിയായ കളിക്കാരനാണ് ജാമ്യം ലഭിച്ചത്.

അബഹയിൽ കഴിഞ്ഞ ദിവസം നടന്ന ഫുട്ബോൾ മത്സരത്തിൽ പങ്കെടുക്കാൻ എത്തിയ കളിക്കാരനിൽനിന്നാണ് വലിയ അളവിൽ മദ്യസ്റ്റിക്കറുകൾ ലഭിച്ചത്.

തുടർന്ന് ഇയാളെ പൊലീസിന് കൈമാറി അന്വേഷണം നടന്നുവരികയായിരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/215542/bail-malayali-football-player-arrested-saudi)