---
title: "ഒരു മാസം മുമ്പ് നാട്ടില്‍ നിന്നെത്തിയ മലയാളി സൗദിയില്‍ മരിച്ചു"
english_title: "A month ago, a Malayalee died in Saudi Arabia"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/21562/a-month-ago-a-malayalee-died-in-saudi-arabia"
published_at: "2022-01-19T08:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e77adf507d1_death.jpg"
keywords: []
---

# ഒരു മാസം മുമ്പ് നാട്ടില്‍ നിന്നെത്തിയ മലയാളി സൗദിയില്‍ മരിച്ചു

> **Lead Summary:** **റിയാദ്:** അവധി കഴിഞ്ഞ് ഒരു മാസം മുമ്പ് നാട്ടില്‍ നിന്നെത്തിയ മലയാളി സൗദിയില്‍ മരിച്ചു. പടിഞ്ഞാറന്‍ സൗദിയിലെ എണ്ണ നഗരമായ യാംബുവില്‍ മലപ്പുറം പാണ്ടിക്കാട് തുവ്വൂര്‍ മാമ്പുഴ സ്വദേശി ചെറുമല അബ്ദുല്‍ കരീം ആണ് ഹൃദയാഘാതം മൂലം മരിച്ചത്.

## Article Content

**റിയാദ്:** അവധി കഴിഞ്ഞ് ഒരു മാസം മുമ്പ് നാട്ടില്‍ നിന്നെത്തിയ മലയാളി സൗദിയില്‍ മരിച്ചു. പടിഞ്ഞാറന്‍ സൗദിയിലെ എണ്ണ നഗരമായ യാംബുവില്‍ മലപ്പുറം പാണ്ടിക്കാട് തുവ്വൂര്‍ മാമ്പുഴ സ്വദേശി ചെറുമല അബ്ദുല്‍ കരീം ആണ് ഹൃദയാഘാതം മൂലം മരിച്ചത്.

തിങ്കളാഴ്ച വൈകീട്ടായിരുന്നു അന്ത്യം. 14 വര്‍ഷം റിയാദില്‍ ജോലി ചെയ്ത ഇദ്ദേഹം ഒരു മാസം മുമ്പാണ് പുതിയ ജോലിക്കായി യാംബുവില്‍ എത്തിയത്.

യാംബു ജനറല്‍ ആശുപത്രിയിലുള്ള മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി യാംബുവില്‍ തന്നെ സംസ്‌കരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

പരേതനായ ചെറുമല പോക്കര്‍ ആണ് പിതാവ്. മാതാവ്: നഫീസ, ഭാര്യ: റസീന, മക്കള്‍: റിജാസ്, റസല്‍. സഹോദരങ്ങള്‍: ഇബ്രാഹീം, അലി, അബ്ബാസ്, ആസിയ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/21562/a-month-ago-a-malayalee-died-in-saudi-arabia)