---
title: "#HealthCenter | കുവൈത്തിൽ നി​യ​മ ലം​ഘ​നം: ര​ണ്ട് ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ അ​ട​ച്ചു​പൂ​ട്ടി "
english_title: "#Violationoflaw #Kuwait #Two #healthcenters #closed"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/215705/violationoflaw-kuwait-two-healthcenters-closed"
published_at: "2024-06-28T14:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667e7bcc6c560_FFFF.jpg"
keywords: []
---

# #HealthCenter | കുവൈത്തിൽ നി​യ​മ ലം​ഘ​നം: ര​ണ്ട് ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ അ​ട​ച്ചു​പൂ​ട്ടി 

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി: [** നി​യ​മ ലം​ഘ​നം ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ര​ണ്ട് ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി.

## Article Content

**കു​വൈ​ത്ത് സി​റ്റി: [** നി​യ​മ ലം​ഘ​നം ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ര​ണ്ട് ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി.

ആ​രോ​ഗ്യ​മ​ന്ത്രി ഡോ.​അ​ഹ്മ​ദ് അ​ൽ അ​വാ​ദി​യു​ടെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. ഒ​രു സ്വ​കാ​ര്യ ദ​ന്ത​ചി​കി​ത്സ കേ​ന്ദ്ര​വും ഒ​രു ബ്യൂ​ട്ടി പാ​ർ​ല​റും അ​ട​ച്ചു​പൂ​ട്ടി.

മെ​ഡി​ക്ക​ൽ ച​ട്ട​ങ്ങ​ളു​ടെ ഗു​രു​ത​ര​മാ​യ ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി ഡോ.​അ​ഹ്മ​ദ് അ​ൽ അ​വാ​ദി ര​ണ്ട് കേ​ന്ദ്ര​ങ്ങ​ൾ​ക്കെ​തി​രെ​യും ന​ട​പ​ടി എ​ടു​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ആ​വ​ശ്യ​മാ​യ പെ​ർ​മി​റ്റ് വാ​ങ്ങാ​തെ​യാ​ണ് ദ​ന്ത​ചി​കി​ത്സ കേ​ന്ദ്രം സേ​വ​ന​ങ്ങ​ൾ ന​ൽ​കി​യി​രു​ന്ന​തെ​ന്നും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ സൂ​ചി​പ്പി​ച്ചു.

മെ​ഡി​ക്ക​ൽ ച​ട്ട​ങ്ങ​ളും പൗ​ര​ന്മാ​രു​ടെ ആ​രോ​ഗ്യ​വും ക്ഷേ​മ​വും പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​രി​ശോ​ധ​ന തു​ട​രു​മെ​ന്ന് മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/215705/violationoflaw-kuwait-two-healthcenters-closed)