---
title: "#Earthquake | സൗദിയിലെ ഹാഇലിൽ ഭൂചലനം; 3.6 തീവ്രത രേഖപ്പെടുത്തി "
english_title: "#Earthquake #hits #Hail #SaudiArabia #intensity #recorded"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/215755/earthquake-hits-hail-saudiarabia-intensity-recorded"
published_at: "2024-06-28T18:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667eb29e4565c_gggfdfh.jpg"
keywords: []
---

# #Earthquake | സൗദിയിലെ ഹാഇലിൽ ഭൂചലനം; 3.6 തീവ്രത രേഖപ്പെടുത്തി 

> **Lead Summary:** **റിയാദ്​: [ **സൗദി അറേബ്യയുടെ മധ്യപ്രവിശ്യയോട്​ ചേർന്നുള്ള ഹാഇൽ മേഖലയിൽ ഭൂചലനം അനുഭവപ്പെട്ടു.

## Article Content

**റിയാദ്​: [ **സൗദി അറേബ്യയുടെ മധ്യപ്രവിശ്യയോട്​ ചേർന്നുള്ള ഹാഇൽ മേഖലയിൽ ഭൂചലനം അനുഭവപ്പെട്ടു.

അൽഷന്നാൻ പ്രദേശത്തിൻ്റെ കിഴക്കുഭാഗത്ത്​ വെള്ളിയാഴ്​ച ഉച്ചക്ക്​ 12.03നാണ് റിക്​ടർ സ്​കെയിലിൽ​ 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതെന്ന്​ സൗദി ജിയോളജിക്കൽ സർവേ വക്താവ്​ താരിഖ്​ അബാ അൽഖൈൽ അറിയിച്ചു.

നാഷനൽ സെസ്​മിക്​ മോണിറ്ററിങ്​ നെറ്റുവർക്കിൽ ഭൂകമ്പം രേഖപ്പെട്ട ഉടൻ സാഹചര്യം നിരീക്ഷിച്ചു.

തുടർചലനങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല. എന്നാൽ 5.8 കിലോമീറ്റർ വ്യാപ്​തിയിൽ ഇതിൻ്റെ ആഘാതം അനുഭവപ്പെടുകയും ഖസീം, ഹാഇൽ പ്രവിശ്യകളിലെ പ്രദേശവാസികൾക്ക്​ ഏതാനും സെക്കൻഡ്​ നേരത്തേക്ക്​ ഇതിൻ്റെ അനുഭവമുണ്ടാവുകയും ചെയ്​തെന്നും അദ്ദേഹം പറഞ്ഞു.

നിലവിൽ സ്ഥിതി ആശ്വാസകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/215755/earthquake-hits-hail-saudiarabia-intensity-recorded)