---
title: "#death | കോഴിക്കോട് സ്വദേശി ജിദ്ദയിൽ അന്തരിച്ചു "
english_title: "#native #Kozhikode #passedaway #jeddah"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/215969/native-kozhikode-passedaway-jeddah"
published_at: "2024-06-29T13:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667fc01c873e1_hhh.jpg"
keywords: []
---

# #death | കോഴിക്കോട് സ്വദേശി ജിദ്ദയിൽ അന്തരിച്ചു 

> **Lead Summary:** **ജിദ്ദ: [ **കോഴിക്കോട് പൂനൂർ തുമ്പോണ സ്വദേശി കുറ്റിക്കാട്ടിൽ സാജിദ്‌ ഷാ (49‌) ജിദ്ദയിലെ ബസാത്തീനിൽ അന്തരിച്ചു.

## Article Content

**ജിദ്ദ: [ **കോഴിക്കോട് പൂനൂർ തുമ്പോണ സ്വദേശി കുറ്റിക്കാട്ടിൽ സാജിദ്‌ ഷാ (49‌) ജിദ്ദയിലെ ബസാത്തീനിൽ അന്തരിച്ചു.

സുപ്പർമാർക്കറ്റിൽ കാഷ്യർ ആയി ജോലി ചെയ്തു വരികയായിരുന്നു. വെള്ളിയാഴ്ച നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു രാവിലെ റൂമിലെത്തി കിടന്നതായിരുന്നു.

ഒപ്പമുള്ളവർ വൈകുന്നേരം ഡ്യൂട്ടി കഴിഞ്ഞു റൂമിലെത്തിയപ്പോഴാണ് മരണവിവരം അറിയുന്നത്. ഹൃദയാഘാതമൂലമാണ് മരണം.

മുഹമ്മദ് ഷാ, കദീജ ദമ്പതികളുടെ മകനാണ്. ഭാര്യ: ശുഹാദ. മക്കൾ: റിസീൻ, ഹസ, ഹിന. കെ.എം.സി.സി വെൽഫെയർ വിങ്ങും സാജിദ് ഷായുടെ ബന്ധുക്കളും നാട്ടുകാരും സൂപ്പർമാർക്കറ്റ് മാനേജ്‍മെൻറും നിയമനടപടികൾക്ക് നേതൃത്വം വഹിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/215969/native-kozhikode-passedaway-jeddah)