---
title: "#death | ബഹ്റൈനിൽ സ്വിമ്മിങ് പൂളില്‍ വീണ് പ്രവാസി മലയാളി മരിച്ചു"
english_title: "#malayali #drowned #death #swimming #pool #bahrain"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/216028/malayali-drowned-death-swimming-pool-bahrain"
published_at: "2024-06-29T16:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667febd1f0dca_behrain.jpg"
keywords: []
---

# #death | ബഹ്റൈനിൽ സ്വിമ്മിങ് പൂളില്‍ വീണ് പ്രവാസി മലയാളി മരിച്ചു

> **Lead Summary:** **മനാമ: **ബഹ്റൈനിൽ സ്വിമ്മിങ്ങ് പൂളിൽ വീണ് മലയാളി മരിച്ചു. ആലപ്പുഴ കൊമ്മാടി സ്വദേശി അരുൺ രവീന്ദ്രനാണ് മരിച്ചത്. ഹോട്ടലിലെ സ്വിമ്മിങ്ങ് പൂളിൽ വെച്ച് ഉണ്ടായ അപകടത്തിലാണ് മരണം.

## Article Content

**മനാമ: **ബഹ്റൈനിൽ സ്വിമ്മിങ്ങ് പൂളിൽ വീണ് മലയാളി മരിച്ചു. ആലപ്പുഴ കൊമ്മാടി സ്വദേശി അരുൺ രവീന്ദ്രനാണ് മരിച്ചത്. ഹോട്ടലിലെ സ്വിമ്മിങ്ങ് പൂളിൽ വെച്ച് ഉണ്ടായ അപകടത്തിലാണ് മരണം.

സൗദി റിസായത് ഗ്രൂപ്പിലെ നാഷനൽ കോൺട്രാക്റ്റിംഗ്‌ കമ്പനിയിലെ ഹെൽത്ത് ആൻഡ് സേഫ്റ്റി മാനേജർ ആയി ജോലി ചെയ്യുകയായിരുന്നു.

സൗദിയിലെ അൽകോബാർ നവോദയ സാംസ്കാരികവേദി യൂനിറ്റംഗമായിരുന്നു. ഭാര്യ ഐശ്വര്യ. രണ്ടു കുട്ടികൾ. പിതാവ്: രവീന്ദ്രൻ. മാതാവ്: പരിമള (റിട്ട. തഹസിൽദാർ). രണ്ടു സഹോദരിമാരുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/216028/malayali-drowned-death-swimming-pool-bahrain)