---
title: "#death | നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് മുറിയിലെത്തി കിടന്നു, പിന്നെ അറിയുന്നത് മരണ വാര്‍ത്ത"
english_title: "#malayali #expat #died #jeddah"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/216062/malayali-expat-died-jeddah"
published_at: "2024-06-29T19:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668012103e0f6_kozhikkode.jpg"
keywords: []
---

# #death | നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് മുറിയിലെത്തി കിടന്നു, പിന്നെ അറിയുന്നത് മരണ വാര്‍ത്ത

> **Lead Summary:** റിയാദ്: കോഴിക്കോട് സ്വദേശിയായ -പ്രവാസി മലയാളിയുടെ മരണം നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് മുറിയിലെത്തി കിടന്നതിന് തൊട്ടുപിന്നാലെ. കോഴിക്കോട് പൂനൂർ തുമ്പോണ സ്വദേശി കുറ്റിക്കാട്ടിൽ സാജിദ്‌ ഷാ (49‌) ജിദ്ദയിലെ ബസാത്തീനിൽ മരിച്ചത്.

## Article Content

റിയാദ്: കോഴിക്കോട് സ്വദേശിയായ -പ്രവാസി മലയാളിയുടെ മരണം നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് മുറിയിലെത്തി കിടന്നതിന് തൊട്ടുപിന്നാലെ. കോഴിക്കോട് പൂനൂർ തുമ്പോണ സ്വദേശി കുറ്റിക്കാട്ടിൽ സാജിദ്‌ ഷാ (49‌) ജിദ്ദയിലെ ബസാത്തീനിൽ മരിച്ചത്.

ഇവിടെ സൂപ്പർമാർക്കറ്റിൽ കാഷ്യർ ആയി ജോലി ചെയ്തു വരികയായിരുന്നു സാജിദ്‌ ഷാ.

വെള്ളിയാഴ്ച നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു രാവിലെ റൂമിലെത്തി കിടന്നതായിരുന്നു. ഒപ്പമുള്ളവർ വൈകുന്നേരം ഡ്യൂട്ടി കഴിഞ്ഞു റൂമിലെത്തിയപ്പോഴാണ് മരണവിവരം അറിയുന്നത്. ഹൃദയാഘാതമൂലമാണ് മരണം.

മുഹമ്മദ് ഷാ, കദീജ ദമ്പതികളുടെ മകനാണ്. ഭാര്യ: ശുഹാദ. മക്കൾ: റിസീൻ, ഹസ, ഹിന. കെ.എം.സി.സി വെൽഫെയർ വിങ്ങും സാജിദ് ഷായുടെ ബന്ധുക്കളും നാട്ടുകാരും സൂപ്പർമാർക്കറ്റ് മാനേജ്‍മെൻറും നിയമനടപടികൾക്ക് നേതൃത്വം വഹിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/216062/malayali-expat-died-jeddah)