---
title: "#shajitanaushad | പുരസ്കാര സമർപ്പണം ഇന്ന് ഷാജിത നൗഷാദ് മികച്ച പൊതുപ്രവർത്തക"
english_title: "#shajita #naushad #great #public #servant."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/216219/shajita-naushad-great-public-servant"
published_at: "2024-06-30T13:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66811201325a5_subiadha.jpg"
keywords: []
---

# #shajitanaushad | പുരസ്കാര സമർപ്പണം ഇന്ന് ഷാജിത നൗഷാദ് മികച്ച പൊതുപ്രവർത്തക

> **Lead Summary:** **അബുദാബി :[**മികച്ച പൊതുപ്രവർത്തകയ്ക്കുള്ള വേൾഡ് ആർട്സ് ആൻഡ് കൾചറൽ ഫൗണ്ടേഷൻ അവാർഡ് വനിത ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും എറണാകുളം വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷയുമായ ഷാജിത നൗഷാദിന്.

## Article Content

**അബുദാബി :[**മികച്ച പൊതുപ്രവർത്തകയ്ക്കുള്ള വേൾഡ് ആർട്സ് ആൻഡ് കൾചറൽ ഫൗണ്ടേഷൻ അവാർഡ് വനിത ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും എറണാകുളം വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷയുമായ ഷാജിത നൗഷാദിന്.

ഇന്നു വൈകിട്ട് 5ന് അബുദാബി ഇന്ത്യൻ ഇസ്‍ലാമിക് സെന്ററിൽ നടക്കുന്ന ഇശൽ പൂക്കൾ സംഗീത വിരുന്നിൽ പുരസ്കാരം സമ്മാനിക്കും. നടൻ ശങ്കർ, സംവിധായകൻ മമ്മി സെഞ്ച്വറി, നടി സ്വാസിക, വ്യവസായിയും നടനുമായ റഫീഖ് ചൊക്ലി, സഹദ് റിജു, മുരളീധരൻ, പവിഴം ജോർജ്, യൂസഫ്, ഡോ. ഷാജി എടശ്ശേരി, മേരി തോമസ്, കൃഷ്ണപ്രിയ എന്നിവരെയും ആദരിക്കും.

ഇതോടനുബന്ധിച്ച് സംഗീത നൃത്ത, ഹാസ്യ കലാപരിപാടികളും അരങ്ങേറും. രക്ഷാധികാരി ദിനേഷ് പണിക്കർ, നസീർ പെരുമ്പാവൂർ (ചെയർമാൻ).

എം.കെ.ഫിറോസ് (വൈസ് ചെയർമാൻ), എം.എ.ഷഹനാസ് (വൈസ് ചെയർ പെഴ്‌സൺ), സിറാജ് പൊന്നാനി (ഖജാഞ്ചി), അപർണ സന്തോഷ് (കൺവീനർ) എന്നിവർ നേതൃത്വം നൽകും

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/216219/shajita-naushad-great-public-servant)