---
title: "#sandtransport  | മണ്ണ് നീക്കം: പെർമിറ്റില്ലെങ്കിൽ പിഴയീടാക്കാൻ അജ്മാൻ"
english_title: "#uae #sand #transport #trucks #without #permit #seized #fined #least #dh3000 #ajman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/216229/uae-sand-transport-trucks-without-permit-seized-fined-least-dh3000-ajman"
published_at: "2024-06-30T14:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66811b5f93b07_uaeeee.jpg"
keywords: []
---

# #sandtransport  | മണ്ണ് നീക്കം: പെർമിറ്റില്ലെങ്കിൽ പിഴയീടാക്കാൻ അജ്മാൻ

> **Lead Summary:** **അജ്മാൻ :[**പെർമിറ്റ് ഇല്ലാതെ മണ്ണ് കൊണ്ടുപോകുന്ന ട്രക്കുകൾ പിടിച്ചെടുക്കുമെന്നും 3000 ദിർഹം പിഴ ചുമത്തുമെന്നും അജ്മാൻ നഗരസഭ മുന്നറിയിപ്പ് നൽകി.

## Article Content

**അജ്മാൻ :[**പെർമിറ്റ് ഇല്ലാതെ മണ്ണ് കൊണ്ടുപോകുന്ന ട്രക്കുകൾ പിടിച്ചെടുക്കുമെന്നും 3000 ദിർഹം പിഴ ചുമത്തുമെന്നും അജ്മാൻ നഗരസഭ മുന്നറിയിപ്പ് നൽകി.

ഇത്തരം വാഹനങ്ങൾ കണ്ടെത്തുന്നതിന് പരിശോധന ഊർജിതമാക്കിയതായും അറിയിച്ചു.റോഡിൽ ലെയ്ൻ അച്ചടക്കം പാലിക്കാത്ത വാഹനങ്ങൾക്ക് 1000 ദിർഹം പിഴയും 4 ബ്ലാക്ക് പോയിന്റും ശിക്ഷയുണ്ടാകും.

ഇൻ‍‍ഡികേറ്റർ ഇട്ടതിനു ശേഷമെ ലെയ്ൻ മാറാവൂ, അശ്രദ്ധയോടെ വാഹനമോടിക്കരുത്, മതിയായ അകലം പാലിക്കണം എന്നിവയാണ് മറ്റു നിർദേശങ്ങൾ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/216229/uae-sand-transport-trucks-without-permit-seized-fined-least-dh3000-ajman)