---
title: "#gasprice  | സൗദിയിൽ പാചകവാതക വില കൂട്ടി  "
english_title: "#Cooking #gas #price #increased #Saudi"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/216250/cooking-gas-price-increased-saudi"
published_at: "2024-06-30T16:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6681350b43693_gas.jpg"
keywords: []
---

# #gasprice  | സൗദിയിൽ പാചകവാതക വില കൂട്ടി  

> **Lead Summary:** **റിയാദ്​: **രാജ്യത്ത്​ പാചകവാതക വില കൂട്ടി. സിലണ്ടർ ഒന്നിന്​ രണ്ട്​ റിയാൽ കൂടി വില 21.85 ആയി ഉയർന്നു.

## Article Content

**റിയാദ്​: **രാജ്യത്ത്​ പാചകവാതക വില കൂട്ടി. സിലണ്ടർ ഒന്നിന്​ രണ്ട്​ റിയാൽ കൂടി വില 21.85 ആയി ഉയർന്നു.

നാഷനൽ ഗ്യാസ്​ ആൻഡ്​ ഇൻഡസ്​ട്രിയലൈസേഷൻ കമ്പനി (ഗാസ്​കോ) ആണ്​ വില വർദ്ധന പ്രഖ്യാപിച്ചത്​.

ദ്രവീകൃത പെട്രോളിയം വാതകത്തിന്റെ വില ദേശീയ ​പെട്രോളിയം കമ്പനിയായ അരാംകോ 9.5 ശതമാനം വർധിപ്പിച്ച്​ ലിറ്റ​റൊന്നിന്​ 1.04 റിയാലായി ഉയർത്തിയതിനെ തുടർന്നാണിത്​.

സമീപകാലത്തെ ഏറ്റവും വലിയ വർധനയാണിത്​.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/216250/cooking-gas-price-increased-saudi)