---
title: "#fire | ഷാർജയിൽ താമസ കെട്ടിടത്തിൽ തീപിടിത്തം; ആളുകളെ മാറ്റിപ്പാർപ്പിച്ചു"
english_title: "#fire #residential #building #sharjah #people #were #displaced"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/216276/fire-residential-building-sharjah-people-were-displaced"
published_at: "2024-06-30T18:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668150e1bf9b9_sharja.jpg"
keywords: []
---

# #fire | ഷാർജയിൽ താമസ കെട്ടിടത്തിൽ തീപിടിത്തം; ആളുകളെ മാറ്റിപ്പാർപ്പിച്ചു

> **Lead Summary:** **ഷാർജ: **ഷാർജയിൽ ആളുകൾ താമസിക്കുന്ന കെട്ടിടത്തിൽ തീപിടിത്തം. ഷാർജയിലെ ജമാൽ അബ്ദുൾ നാസിർ സ്ട്രീറ്റിലെ കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്. 13 നിലകളുള്ള കെട്ടിടത്തിലെ 11-ാം നിലയിലാണ് തീപിടിത്തം ഉണ്ടായത്. ഉച്ചയോടെയായിരുന്നു സംഭവം.

## Article Content

**ഷാർജ: **ഷാർജയിൽ ആളുകൾ താമസിക്കുന്ന കെട്ടിടത്തിൽ തീപിടിത്തം. ഷാർജയിലെ ജമാൽ അബ്ദുൾ നാസിർ സ്ട്രീറ്റിലെ കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്. 13 നിലകളുള്ള കെട്ടിടത്തിലെ 11-ാം നിലയിലാണ് തീപിടിത്തം ഉണ്ടായത്. ഉച്ചയോടെയായിരുന്നു സംഭവം.

വിവരം ലഭിച്ച ഉടനെ സിവില്‍ ഡിഫന്‍സ് ഓഫീസര്‍മാരും ആംബുലന്‍സും പൊലീസിന്റെ സംഘവും സംഭവ സ്ഥലത്തെത്തി.

തീ അണക്കാനുള്ള തീവ്ര ശ്രമത്തിലാണ് സിവില്‍ ഡിഫന്‍സ്. സംഭവത്തെ തുടര്‍ന്ന് കെട്ടിടത്തിലുണ്ടായിരുന്നു ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/216276/fire-residential-building-sharjah-people-were-displaced)