---
title: "#dubaicourt | കത്തികാണിച്ച് ഭീഷണിപ്പെടുത്തി,ശേഷം ലൈംഗികാതിക്രമം;പാകിസ്താൻ പൗരന്മാർക്ക് ശിക്ഷ വിധിച്ച് ദുബായ് കോടതി"
english_title: "#Threatened #knife #sexually #assaulted #Dubai #court #sentenced #Pakistani #citizens"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/216304/threatened-knife-sexually-assaulted-dubai-court-sentenced-pakistani-citizens"
published_at: "2024-06-30T20:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6681705498aba_arrest.jpg"
keywords: []
---

# #dubaicourt | കത്തികാണിച്ച് ഭീഷണിപ്പെടുത്തി,ശേഷം ലൈംഗികാതിക്രമം;പാകിസ്താൻ പൗരന്മാർക്ക് ശിക്ഷ വിധിച്ച് ദുബായ് കോടതി

> **Lead Summary:** **ദുബായ്: **സഹപ്രവർത്തകനെ ആക്രമിച്ച കേസിൽ രണ്ട് പാകിസ്താൻ പൗരന്മാർക്ക് ശിക്ഷ വിധിച്ച് ദുബായ് കോടതി.

## Article Content

**ദുബായ്: **സഹപ്രവർത്തകനെ ആക്രമിച്ച കേസിൽ രണ്ട് പാകിസ്താൻ പൗരന്മാർക്ക് ശിക്ഷ വിധിച്ച് ദുബായ് കോടതി.

മൂന്ന് മാസം തടവും നാടുകടത്തലുമാണ് ശിക്ഷയായി വിധിച്ചത്. ഫെബ്രുവരി മൂന്നാം തിയ്യതിയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.

ഒന്നാം പ്രതി സഹപ്രവർത്തകനെ കത്തിക്കാണിച്ച് ഭീഷണിപ്പെടുത്തി, രണ്ടാം പ്രതി ലൈം​ഗികാതിക്രമവും നടത്തുകയായിരുന്നു. ലേബർ അക്കമഡേഷനിലെ മുറിയിൽവെച്ച് പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം നടന്നത്.

സഹപ്രവർത്തകന്റെ നിലവിളി കേട്ട് ഉണർന്ന ഒരു സഹവാസി പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

സഹപ്രവർത്തകൻ താമസിച്ചിരുന്ന മുറിയിൽ തന്നെയായിരുന്നു പ്രതികൾ താമസിച്ചിരുന്നത്. മുൻ കാരണങ്ങളുടെ പേരിൽ ആക്രമണത്തിനായി പ്രതികൾ ​ഗൂഡാലോചനകൾ നടത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/216304/threatened-knife-sexually-assaulted-dubai-court-sentenced-pakistani-citizens)