---
title: "#narendramodi | ഹിന്ദി റേഡിയോ പരിപാടി; മൻകി ബാത്തിൽ കുവൈത്തിന് മോദിയുടെ അഭിനന്ദനം"
english_title: "#hindi #radio #program #modi #congratulates #kuwait #mann #ki #baat"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/216458/hindi-radio-program-modi-congratulates-kuwait-mann-ki-baat"
published_at: "2024-07-01T13:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66825eeec231c_narendaramodi.jpg"
keywords: []
---

# #narendramodi | ഹിന്ദി റേഡിയോ പരിപാടി; മൻകി ബാത്തിൽ കുവൈത്തിന് മോദിയുടെ അഭിനന്ദനം

> **Lead Summary:** **കുവൈത്ത് സിറ്റി :[**പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൻകിബാത്ത് പ്രതിവാര റേഡിയോ പ്രഭാഷണത്തിൽ കുവൈത്തും ഇടംപിടിച്ചു.

## Article Content

**കുവൈത്ത് സിറ്റി :[**പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൻകിബാത്ത് പ്രതിവാര റേഡിയോ പ്രഭാഷണത്തിൽ കുവൈത്തും ഇടംപിടിച്ചു.

ഞായറാഴ്ചകളിൽ കുവൈത്തിൽ അര മണിക്കൂർ ഹിന്ദി റേഡിയോ പരിപാടികൾ ആരംഭിച്ചതിന് കുവൈത്ത് സർക്കാരിന് മൻകിബാത്തിലൂടെ അഭിനന്ദനം അർപ്പിക്കുകയായിരുന്നു പ്രധാനമന്ത്രി.

കുവൈത്ത് എഫ്എം 93.3യിലാണ് ഹിന്ദി പരിപാടികൾ കേൾക്കാനാവുക.

ഇക്കഴിഞ്ഞ ഏപ്രിൽ മുതലാണ് കുവൈത്തിൽ ഹിന്ദി റേഡിയോ ആരംഭിച്ചത്. ഇന്ത്യൻ സംസ്കാരവും പൈതൃകവും ലോക രാജ്യങ്ങളിൽ വ്യാപകമാക്കാൻ ഇതിലൂടെ സാധിക്കുമെന്നും പറഞ്ഞു.

ഈ ഉദ്യമവുമായി സഹകരിച്ച സർക്കാരിനെ അഭിനന്ദിക്കുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/216458/hindi-radio-program-modi-congratulates-kuwait-mann-ki-baat)