---
title: "#cybercrime | തട്ടിപ്പ്: മലയാളികൾ ഉൾപ്പെടെ പിടിയിൽ"
english_title: "hundreds-arrested-for-cybercrime-uae-police"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/216462/hundreds-arrested-for-cybercrime-uae-police"
published_at: "2024-07-01T13:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66825fc1bf1a1_cyber.jpg"
keywords: []
---

# #cybercrime | തട്ടിപ്പ്: മലയാളികൾ ഉൾപ്പെടെ പിടിയിൽ

> **Lead Summary:** **അബുദാബി :[**സൈബർ കുറ്റകൃത്യങ്ങളിലൂടെ ഒട്ടേറെ പേരിൽനിന്ന് പണം തട്ടിയെടുത്ത നൂറുകണക്കിന് ആളുകളെ യുഎഇ പൊലീസ് പിടികൂടി. ഇവരിൽ മലയാളികളും ഉൾപ്പെടും.

## Article Content

**അബുദാബി :[**സൈബർ കുറ്റകൃത്യങ്ങളിലൂടെ ഒട്ടേറെ പേരിൽനിന്ന് പണം തട്ടിയെടുത്ത നൂറുകണക്കിന് ആളുകളെ യുഎഇ പൊലീസ് പിടികൂടി. ഇവരിൽ മലയാളികളും ഉൾപ്പെടും.

തട്ടിപ്പ് നടത്തിയവരെ അവരുടെ താമസ സ്ഥലങ്ങളിലും മറ്റും എത്തിയാണ് പിടികൂടിയത്.തട്ടിപ്പുകാരുടെ നിർദേശം അനുസരിച്ച് വിവിധ ആളുകളുടെ അക്കൗണ്ടിൽനിന്ന് പണം സ്വീകരിച്ചവരും ശൃംഖലയിലുള്ളവരുടെ അക്കൗണ്ടുകളിലേക്ക് പണം അയച്ചവരും പിടിക്കപ്പെട്ടിട്ടുണ്ട്.

വിവിധ എമിറേറ്റുകളിലെ പൊലീസിന്റെയും സിഐഡി വിഭാഗത്തിന്റെയും സഹകരണത്തോടെയായിരുന്നു വ്യാപക പരിശോധന.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/216462/hundreds-arrested-for-cybercrime-uae-police)