---
title: "#kmcc | സമാഇൽ കെഎംസിസി ഈദ് സ്‌നേഹ സംഗമം സംഘടിപ്പിച്ചു"
english_title: "#kmcc #organized #eid #meet"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/216479/kmcc-organized-eid-meet"
published_at: "2024-07-01T14:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66826acbd56a1_kmcc.jpg"
keywords: []
---

# #kmcc | സമാഇൽ കെഎംസിസി ഈദ് സ്‌നേഹ സംഗമം സംഘടിപ്പിച്ചു

> **Lead Summary:** **മസ്‌കത്ത് :**സമാഇൽ ഏരിയാ കെഎംസിസിയുടെ അഭിമുഖ്യത്തിൽ ഈദ് സ്‌നേഹ സംഗമം മുറൂജ് സമായിൽ ഫാമിൽ വെച്ചു നടത്തി. സമാഇൽ ഏരിയയിലെ കെഎംസിസി അംഗങ്ങളും അനുഭാവികളും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്തു.

## Article Content

**മസ്‌കത്ത് :**സമാഇൽ ഏരിയാ കെഎംസിസിയുടെ അഭിമുഖ്യത്തിൽ ഈദ് സ്‌നേഹ സംഗമം മുറൂജ് സമായിൽ ഫാമിൽ വെച്ചു നടത്തി. സമാഇൽ ഏരിയയിലെ കെഎംസിസി അംഗങ്ങളും അനുഭാവികളും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്തു.

കുട്ടികൾക്കും മുതിർന്നവർക്കുമായി നടത്തിയ വിവിധ മത്സരങ്ങൾ സംഗമത്തിന് മാറ്റുകൂട്ടി.
ഏരിയാ പ്രസിഡന്റ് യൂസുഫ് ചേറ്റുവ അധ്യക്ഷത വഹിച്ച പൊതു പരിപാടിയിൽ മുജീബ് അണ്ടോണ സ്വാഗതം പറഞ്ഞു.

കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ് അഷ്‌റഫ് കിണവക്കൽ ഉദ്ഘാടനം ചെയ്തു.

ഷാജഹാൻ അൽ ഖുവൈർ ഈദ് സന്ദേശവും നൽകി. പ്രോഗ്രാം കമ്മിറ്റി കൺവീനർ സിറാജ് ഹംദാൻ, മുസമ്മിൽ, നസൂർ ചപ്പാരപ്പടവ് എന്നിവർ ആശംസകളും മൊയ്ദീൻ ചെറിക്കായി നന്ദിയും പറഞ്ഞു.

പരിപാടിയിൽ മുതിർന്ന അംഗങ്ങളായ ഹാഷിം കണ്ടങ്ങോടൻ, ഫൈസൽ കെ ഇ എന്നിവരെ മെമന്റോ നൽകി ആദരിച്ചു. മത്സരങ്ങൾക്ക് ജുനൈസ് ജാക്, മുനീർ, അബ്ദുൽ ഖാദർ, ആഷിഖ് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/216479/kmcc-organized-eid-meet)