---
title: "#death | രാത്രി ഉറങ്ങാന്‍ കിടന്നു, പുലര്‍ച്ചെ എഴുന്നേറ്റില്ല; അവധിക്ക് നാട്ടിലെത്തിയ മലയാളി അന്തരിച്ചു "
english_title: "#Malayali #who #came #home  #holiday #passed #away"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/216575/malayali-who-came-home-holiday-passed-away"
published_at: "2024-07-01T20:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6682c27ec89d9_death.jpg"
keywords: []
---

# #death | രാത്രി ഉറങ്ങാന്‍ കിടന്നു, പുലര്‍ച്ചെ എഴുന്നേറ്റില്ല; അവധിക്ക് നാട്ടിലെത്തിയ മലയാളി അന്തരിച്ചു 

> **Lead Summary:** **റിയാദ്: ** സൗദിയിൽ നിന്ന് അവധിക്ക് കഴിഞ്ഞ ദിവസം നാട്ടിലെത്തിയ മലയാളി യുവാവ് മരിച്ചു.

## Article Content

**റിയാദ്: ** സൗദിയിൽ നിന്ന് അവധിക്ക് കഴിഞ്ഞ ദിവസം നാട്ടിലെത്തിയ മലയാളി യുവാവ് മരിച്ചു.

മലപ്പുറം പൊന്നാനി ചങ്ങരംകുളം ആലംകോട് അട്ടേക്കുന്ന് കൊടിയില്‍ ഹമീദിെൻറ മകന്‍ ശിഹാബ് (43) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം.

രാത്രി ഉറങ്ങാന്‍ കിടന്ന ശിഹാബിനെ പുലര്‍ച്ചെ എണീക്കാതെ വന്നതോടെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ദീർഘകാലമായി സൗദിയിൽ പ്രവാസിയായ ശിഹാബ് കഴിഞ്ഞദിവസമാണ് അവധിയിൽ നാട്ടിലെത്തിയത്. മൃതദേഹം തിങ്കളാഴ്ച ഉച്ചക്ക് ശേഷം ആലംകോട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/216575/malayali-who-came-home-holiday-passed-away)