മസ്കത്ത്: (gccnews.in) തെക്കന്‍ ബാത്തിന ഗവര്‍ണറേറ്റിൽ വാഹനങ്ങൾ കത്തി നശിച്ചു. മുസന്നയിൽ കഴിഞ്ഞദിവസം ഉച്ചയോടെയായിരുന്നു സംഭവം.
കെട്ടിടത്തോടു ചേര്‍ന്ന് പാര്‍ക്ക് ചെയ്തിരുന്ന നിരവധി കാറുകളാണ് അഗ്നിക്കിരയായത്. എസ്.യു.വി വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവക്കാണ് തീപിടിച്ചത്.
സംഭവത്തിൽ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് സിവില്‍ ഡിഫന്‍സ് ആൻഡ് ആംബുലന്‍സ് വിഭാഗം അറിയിച്ചു.
അഗ്നിശമന സേനയെത്തി തീ നിയന്ത്രണ വിധേയമാക്കി. അപകട കാരണം അറിവായിട്ടില്ല.
ചൂട് കനത്തതോടെ രാജ്യത്തെ വിവിധ സ്ഥലങ്ങളിൽനിന്ന് തീപിടിത്ത കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
#Vehicles #torched #destroyed #governorate #cause #accident #clear