---
title: "#KuwaitBuildingfire | കുവൈത്ത് തീപിടിത്തം;എട്ട് പ്രതികളു‌ടെ കസ്റ്റഡി കാലാവധി നീട്ടി "
english_title: "#KuwaitBuildingfire #detention #period #eight #suspects #extended"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/216994/kuwaitbuildingfire-detention-period-eight-suspects-extended"
published_at: "2024-07-03T13:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668506941d727_jj.jpg"
keywords: []
---

# #KuwaitBuildingfire | കുവൈത്ത് തീപിടിത്തം;എട്ട് പ്രതികളു‌ടെ കസ്റ്റഡി കാലാവധി നീട്ടി 

> **Lead Summary:** **കുവൈത്ത് സിറ്റി: [** രാജ്യത്തെ നടുക്കിയ മംഗഫ് തീപിടിത്തത്തിലെ എട്ട് പ്രതികളുടെ തടങ്കല്‍ രണ്ടാഴ്ചത്തേക്ക് കൂടെ തുടരാൻ ഉത്തരവ്.

## Article Content

**കുവൈത്ത് സിറ്റി: [** രാജ്യത്തെ നടുക്കിയ മംഗഫ് തീപിടിത്തത്തിലെ എട്ട് പ്രതികളുടെ തടങ്കല്‍ രണ്ടാഴ്ചത്തേക്ക് കൂടെ തുടരാൻ ഉത്തരവ്.

രണ്ടാം വട്ടമാണ് പ്രതികളുടെ തടങ്കല്‍ കാലാവധി നീട്ടുന്നത്. കുവൈത്തി പൗരനടക്കം മൂന്ന് ഇന്ത്യക്കാരും നാല് ഈജിപ്തുകാരും പ്രതികളാണ്.

നരഹത്യ, അശ്രദ്ധ അടക്കം മൂന്ന് കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

കുറ്റം നിഷേധിച്ച പ്രതികൾ തങ്ങളെ വിട്ടയക്കണമെന്ന് ആവശ്യപെട്ട് സമർപ്പിച്ച ഹർജി കോടതി തള്ളി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/216994/kuwaitbuildingfire-detention-period-eight-suspects-extended)