---
title: "#DEATH | ഹൃദയാഘാതത്തെ തുടർന്ന് 51-കാരൻ ജുബൈലിൽ മരിച്ചു"
english_title: "#year #old #man #died #Jubail #due #heartattack"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/217039/year-old-man-died-jubail-due-heartattack"
published_at: "2024-07-03T16:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6685322a85fd4_IP.jpg"
keywords: []
---

# #DEATH | ഹൃദയാഘാതത്തെ തുടർന്ന് 51-കാരൻ ജുബൈലിൽ മരിച്ചു

> **Lead Summary:** **ജുബൈൽ: [** മുംബൈ അന്ധേരി ഈസ്റ്റ് സ്വദേശി ദാവൂദ് ഹസൻ ശൈഖ് ഹൃദയാഘാതത്തെ തുടർന്ന് ജുബൈലിൽ മരിച്ചു.

## Article Content

**ജുബൈൽ: [** മുംബൈ അന്ധേരി ഈസ്റ്റ് സ്വദേശി ദാവൂദ് ഹസൻ ശൈഖ് ഹൃദയാഘാതത്തെ തുടർന്ന് ജുബൈലിൽ മരിച്ചു.

ജുബൈലിലെ ഒരു മെക്കാനിക്കൽ കമ്പനിയിൽ ഷീറ്റ് കട്ടർ ആയി ജോലി ചെയ്തു വരികയായിരുന്നു.

മൃതദേഹം റോയൽ കമീഷൻ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണെന്ന് നടപടികൾക്ക് നേതൃത്വം നൽകുന്ന പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ അറിയിച്ചു.

ഔദ്യോഗിക നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. പിതാവ്: ഹസൻ. മാതാവ്: സനമ്മ. ഭാര്യ: ഷംഷാദ്. മക്കൾ: സൽ‍മ, അമൻ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/217039/year-old-man-died-jubail-due-heartattack)