---
title: "#lionattack | റിയാദിൽ വീട്ടിൽ വളർത്തുന്ന സിംഹം യുവാക്കളെ ആക്രമിച്ചു; ഗുരുതര പരുക്ക്"
english_title: "#two #men #injured #riyadh #lioness #attack"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/217048/two-men-injured-riyadh-lioness-attack"
published_at: "2024-07-03T16:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66853656af323_riyad.jpg"
keywords: []
---

# #lionattack | റിയാദിൽ വീട്ടിൽ വളർത്തുന്ന സിംഹം യുവാക്കളെ ആക്രമിച്ചു; ഗുരുതര പരുക്ക്

> **Lead Summary:** **റിയാദ്: **വീട്ടിൽ വളർത്തുന്ന പെണ്‍സിംഹത്തിന്റെ ആക്രമണത്തില്‍ രണ്ടു സൗദി യുവാക്കള്‍ക്ക് ഗുരുതര പരുക്കേറ്റു. യുവാക്കളുടെ കൈ സിംഹം കടിച്ചുമുറിച്ചു. സിംഹം അപ്രതീക്ഷിതമായി വീട്ടുടമയെ ആക്രമിക്കുകയായിരുന്നു.

## Article Content

**റിയാദ്: **വീട്ടിൽ വളർത്തുന്ന പെണ്‍സിംഹത്തിന്റെ ആക്രമണത്തില്‍ രണ്ടു സൗദി യുവാക്കള്‍ക്ക് ഗുരുതര പരുക്കേറ്റു. യുവാക്കളുടെ കൈ സിംഹം കടിച്ചുമുറിച്ചു. സിംഹം അപ്രതീക്ഷിതമായി വീട്ടുടമയെ ആക്രമിക്കുകയായിരുന്നു.

യുവാവിന്‍റെ കൈ കടിച്ചുമുറിക്കാന്‍ ശ്രമിച്ച സിംഹം യുവാവിനെ നിലത്ത് തള്ളിയിട്ട് കയ്യിൽ ആഞ്ഞുകടിക്കുകയായിരുന്നു. ആക്രമണം കണ്ട് ഓടിയെത്തിയ കൂട്ടുകാർ സിംഹത്തിൽനിന്ന് യുവാവിനെ രക്ഷിക്കാൻ ശ്രമിച്ചു.

ഇതോടെ സിംഹത്തിന്റെ ആക്രമണം ഇവർക്ക് നേരെയായി. യുവാവിന്റെ കൈ സിംഹം വായിലാക്കി കടിച്ചുമുറിക്കാൻ ശ്രമിച്ചു. വലിയ വടികളും ഇരുമ്പ് ഊന്നുവടിയും അടക്കം കയ്യില്‍ കിട്ടിയതെല്ലാം ഉപയോഗിച്ച് സിംഹത്തെ അടിച്ചെങ്കിലും കടി വിട്ടില്ല.

സിംഹത്തിന്റെ തലയിലും ദേഹത്തും അടിച്ചെങ്കിലും സിംഹം പിടിവിട്ടില്ല. ഏറെ നേരത്തിനു ശേഷമാണ് സിംഹത്തിന്റെ വായില്‍ നിന്ന് യുവാവിന്റെ കൈ പുറത്തെടുത്തത്.

പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിംഹം യുവാക്കളെ ആക്രമിക്കുന്നതിന്റെയും ഇവരെ സുഹൃത്തുക്കള്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതിന്റെയും സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/217048/two-men-injured-riyadh-lioness-attack)