റിയാദ് : കൊവിഡ് വ്യാപനം(Covid spread) ശക്തമായി തുടരുന്ന സാഹചര്യത്തില്‍ സൗദി അറേബ്യയിലെ(Saudi Arabia) സ്കൂളുകളില്‍ രാവിലെയുള്ള അസംബ്ലി ഒഴിവാക്കി.
സ്കൂളിലെത്തിയാല്‍ വിദ്യാര്‍ഥികളെ നേരെ ക്ലാസുകളിലേക്ക് അയക്കണം. ശ്വസന സംബന്ധമായ രോഗലക്ഷണങ്ങള്‍ കണ്ടെത്താന്‍ വിദ്യാര്‍ഥികള്‍ക്ക് രാവിലെ പരിശോധന നടത്തണം.
സ്കൂള്‍ മുറ്റങ്ങള്‍ വ്യത്യസ്ത ഏരിയകളായി തിരിച്ച് ഓരോ ഏരിയയും ഒരു ക്ലാസിന് നീക്കിവെച്ചാണ് പരിശോധനകള്‍ നടത്തേണ്ടത്. വ്യത്യസ്ത ഗ്രൂപ്പുകളിലെ വിദ്യാര്‍ഥികള്‍ പരസ്പരം കൂടിക്കലരുന്നില്ലെന്ന് പ്രത്യേകം ഉറപ്പുവരുത്തണം.
ഓരോ ഗ്രൂപ്പിനു സമീപവും കുപ്പത്തൊട്ടികള്‍ സ്ഥാപിക്കണം. 12 വയസില്‍ കുറവ് പ്രായമുള്ള മുഴുവന്‍ വിദ്യാര്‍ഥികളും വാക്സിന് ഡോസുകള്‍ പൂര്‍ത്തിയാക്കണമെന്ന് വ്യവസ്ഥയില്ലെന്ന് പബ്ലിക് ഹെല്‍ത്ത് അതോറിറ്റി അറിയിച്ചു.
covid diffusion; In Saudi, the school assembly was omitted