---
title: "#wind | ഒമാനിൽ വടക്കുപടിഞ്ഞാറൻ കാറ്റിന് സാധ്യത; ജാഗ്രത "
english_title: "#Chance #northwesterly #winds #Oman #caution"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/217305/chance-northwesterly-winds-oman-caution"
published_at: "2024-07-04T17:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66868c0dad09f_fff.jpg"
keywords: []
---

# #wind | ഒമാനിൽ വടക്കുപടിഞ്ഞാറൻ കാറ്റിന് സാധ്യത; ജാഗ്രത 

> **Lead Summary:** **മസ്‌ക്കറ്റ്: [ ** വരും ദിവസങ്ങളില്‍ ഒമാന്റെ വിവിധ ഗവര്‍ണറേറ്റുകളില്‍ ശക്തമായ വടക്കുപടിഞ്ഞാറന്‍ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

## Article Content

**മസ്‌ക്കറ്റ്: [ ** വരും ദിവസങ്ങളില്‍ ഒമാന്റെ വിവിധ ഗവര്‍ണറേറ്റുകളില്‍ ശക്തമായ വടക്കുപടിഞ്ഞാറന്‍ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

ബുറൈമി, ദാഹിറ, തെക്ക്​-വടക്ക്​ ശർഖിയ, ദാഖിലിയ, അൽ വുസ്ത, വടക്കൻ ബത്തിന, ദോഫാർ എന്നീ ഗവർണറേറ്റുകളിലെ ചില ഭാഗങ്ങളിലായിരിക്കും ഈ കാറ്റ്​ അനുഭവപ്പെടുക.

അടുത്ത രണ്ട് ദിവസങ്ങളിൽ ശക്തമായ കാറ്റ് തുടരാൻ സാധ്യതയുള്ളതിനാൽ താമസക്കാരും യാത്രക്കാരും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.

ബുറൈമി, ദാഹിറ, ദാഖിലിയ, അൽ വുസ്ത ഗവർണറേറ്റുകളിൽ പൊടി നിറഞ്ഞ അന്തരീക്ഷവും ദൃശ്യപരത കുറയുന്നതും തുടരും.

ഈ കാലയളവിൽ എല്ലാവരും ജാഗ്രത പാലിക്കണമെന്നും ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/217305/chance-northwesterly-winds-oman-caution)