---
title: "#death | ഹൃദയാഘാതം; കണ്ണൂർ സ്വദേശി സലാലയിൽ അന്തരിച്ചു "
english_title: "#heartattack #native #Kannur #passedaway #Salala"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/217368/heartattack-native-kannur-passedaway-salala"
published_at: "2024-07-04T21:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6686c77c65a19_77.jpg"
keywords: []
---

# #death | ഹൃദയാഘാതം; കണ്ണൂർ സ്വദേശി സലാലയിൽ അന്തരിച്ചു 

> **Lead Summary:** **സലാല: [ **കണ്ണൂർ സ്വദേശി സലാലയിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി.

## Article Content

**സലാല: [ **കണ്ണൂർ സ്വദേശി സലാലയിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി.

അഴീക്കൽ കപ്പക്കടവിലെ പുതിയാണ്ടി ബാബു സുധീർ (69) ആണ് സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ മരണപ്പെട്ടത്.

ലാമ്കോ കമ്പനിയിലെ ജീവനക്കാരനാണ്​. ഭാര്യ: സത്യഭാമ. മക്കൾ: ഷിബിൻ, ഷിജില.

സലാല സുൽത്താൻ ഖാബൂസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം തുടർനടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന്​ ബന്ധുക്കൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/217368/heartattack-native-kannur-passedaway-salala)