---
title: "#holiday | ഹി​ജ്റ വ​ർ​ഷാ​രംഭം; ഞാ​യ​റാ​ഴ്ച കുവൈത്തിൽ പൊ​തു അ​വ​ധി"
english_title: "#sunday #public #holiday"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/217378/sunday-public-holiday"
published_at: "2024-07-04T21:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6686cde63132a_kuwait.jpg"
keywords: []
---

# #holiday | ഹി​ജ്റ വ​ർ​ഷാ​രംഭം; ഞാ​യ​റാ​ഴ്ച കുവൈത്തിൽ പൊ​തു അ​വ​ധി

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി: [**ഹി​ജ്റ വ​ർ​ഷാ​രം​ഭ​ത്തി​ന്റെ ഭാ​ഗ​മാ​യി ഞാ​യ​റാ​ഴ്ച രാ​ജ്യ​ത്ത് പൊ​തു അ​വ​ധി.

## Article Content

**കു​വൈ​ത്ത് സി​റ്റി: [**ഹി​ജ്റ വ​ർ​ഷാ​രം​ഭ​ത്തി​ന്റെ ഭാ​ഗ​മാ​യി ഞാ​യ​റാ​ഴ്ച രാ​ജ്യ​ത്ത് പൊ​തു അ​വ​ധി.

എ​ല്ലാ മ​ന്ത്രാ​ല​യ​ങ്ങ​ളും സ​ർ​ക്കാ​ർ, പൊ​തു​സ്ഥാ​പ​ന​ങ്ങ​ളും ഞാ​യ​റാ​ഴ്ച അ​വ​ധി ആ​യി​രി​ക്കു​മെ​ന്ന് സി​വി​ൽ സ​ർ​വി​സ് ക​മീ​ഷ​ൻ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ൽ ഇ​തു​സം​ബ​ന്ധി​ച്ച തീ​രു​മാ​നമെ​ടു​ത്തി​രു​ന്നു.

അ​തേ​സ​മ​യം, അ​ടി​യ​ന്ത​ര സ്വ​ഭാ​വ​മു​ള്ള സ്ഥാ​പ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കും.

വെ​ള്ളി​യും ശ​നി​യും വാ​രാ​ന്ത്യ അ​വ​ധിയായ​തി​നാ​ൽ ഞാ​യ​റാ​ഴ്ച​യി​ലെ അ​വ​ധി​യും എ​ത്തു​ന്ന​തോ​ടെ രാ​ജ്യ​ത്ത് മൂ​ന്നു ദി​വ​സം അ​വ​ധി ആ​കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/217378/sunday-public-holiday)