---
title: "#death | ജലസംഭരണിയിൽ വീണ്‌ യുവാവിന് ദാരുണാന്ത്യം "
english_title: "#young #man #tragic #end #falling #watertank"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/217589/young-man-tragic-end-falling-watertank"
published_at: "2024-07-05T16:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6687cde18188e_h.jpg"
keywords: []
---

# #death | ജലസംഭരണിയിൽ വീണ്‌ യുവാവിന് ദാരുണാന്ത്യം 

> **Lead Summary:** **ജുബൈൽ: [** ഇന്ത്യക്കാരനായ യുവാവ് ജുബൈലിന്​ സമീപം ജലസംഭരണിയിൽ വീണ്‌ മരിച്ചു. ഉത്തർപ്രദേശ്‌ സ്വദേശി സുനിൽ രാമായൺ സിങ്​ ആണ് മരിച്ചത്.

## Article Content

**ജുബൈൽ: [** ഇന്ത്യക്കാരനായ യുവാവ് ജുബൈലിന്​ സമീപം ജലസംഭരണിയിൽ വീണ്‌ മരിച്ചു. ഉത്തർപ്രദേശ്‌ സ്വദേശി സുനിൽ രാമായൺ സിങ്​ ആണ് മരിച്ചത്.

അൽ സറാർ-അൽഹന സെൻററിൽനിന്ന് ഒരു കിലോമീറ്റർ കിഴക്കായി എട്ടു മീറ്റർ നീളമുള്ള വാട്ടർ ടാങ്കിൽ മരിച്ചുകിടക്കുന്ന നിലയിലാണ് സുനിലിനെ കണ്ടെത്തിയത്.

സൗദി സിവിൽ ഡിഫൻസും റെഡ് ക്രെസൻറും ഫോറൻസിക് വിദഗ്ദ്ധനും സംഭവസ്ഥലത്തെത്തി തുടർനടപടി സ്വീകരിച്ചു.

ജുബൈലിൽ ഗാർഹിക ജോലിക്കാരനായിരുന്നു സുനിൽ. പിതാവ്: രാമായൺ സിങ്​. മാതാവ്: മമത ദേവി. ഭാര്യ: അമൃത ദേവി. മക്കൾ: രുദ്ര സിങ്​, അർപ്പിത സിങ്.

സഹോദരൻ: ധനഞ്ജയ് സിങ്​. ഔദ്യോഗിക നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്നും മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്നും മരണാനന്തര നടപടികൾക്ക്​ നേതൃത്വം നൽകുന്ന പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/217589/young-man-tragic-end-falling-watertank)